ഇത്തരം പിരീഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നത് കുട്ടികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിന് തുല്യമാണെന്നും സംഭവം ചൂണ്ടിക്കാട്ടി ബാലാവകാശ കമീഷനിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
സ്കൂളുകളിൽ പിടി പിരീഡുകളിൽ മറ്റു പഠനം വേണ്ട; ഉത്തരവിറങ്ങി
സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ കായിക-കലാ പരിശീലനങ്ങൾക്കുള്ള പിരീഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കേണ്ടതില്ലെന്ന് ഉത്തരവ്. ഒന്നുമുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ കായിക-കലാ പരിശീലനങ്ങൾക്കുള്ള പിരീഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നുണ്ടെന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്. പല സ്കൂളുകളും പിടി പിരീഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുമുണ്ട്. ഇത് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ പരാതി ഉയർത്തിയിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.