സംസ്ഥാനത്തെ സ്‌കൂളുകളിൽ 9, 11 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം മുഖേന അനുവദിക്കുന്ന ‘PM YASASVI” എകോളർഷിപ്പ് നേടാൻ അവസരം. PM YASASVI” Top class Education in School for OBC, EBC and DNT’ സ്‌കോളർഷിപ്പ് പദ്ധതിക്കായി സംസ്ഥാനത്തെ ടോപ്പ് ക്ലാസ് സ്‌കൂളുകളുടെ പട്ടികയിൽ ഉൾപ്പെട്ട സ്‌കൂളുകളിലെ 9,11 ക്ലാസിൽ പഠിക്കുന്ന OBC, OEC വിദ്യാർഥികൾക്കാണ് അവസരം. നാഷണൽ ടെസ്റ്റിങ് ഏജൻസി 2023 സെപ്റ്റംബർ 29ന് നടത്തുന്ന YASASVI എൻട്രൻസ് ടെസ്റ്റ് (YET) മുഖേനയാണ് സ്‌കോളർഷിപ്പിന് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. സ്‌കൂളുകളുടെ പട്ടിക, ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള രജിസ്‌ട്രേഷൻ ലിങ്ക് എന്നിവ https://yet.nta.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി 2023 ആഗസ്റ്റ് 10.
We are excited to announce that our website is undergoing a major renovation. Reach us if you are facing any issue by clicking on.
Reach out!