ട്രഷറിയിൽ നിന്നും ചെക്കുകൾ, ബില്ലുകൾ പാസ്സായി വിവിധ കാരണങ്ങളാൽ ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റ് വരാതെ മടങ്ങിയിട്ടുണ്ടെങ്കിൽ , 30 ദിവസത്തിനുള്ളിൽ ബിംസിൽ/സാഖ്യയിൽ/സ്പാർക്കിൽ ബെനിഫിഷ്യറി അക്കൗണ്ട് കറക്ഷൻ നടത്തി പരിഹരിക്കേണ്ടതാണ്. അല്ലാത്തപക്ഷം തുക സോഴ്സ് ഹെഡിലേക്ക് / സോഴ്സ് അക്കൗണ്ടിലേക്ക് തിരികെ ക്രെഡിറ്റാവുന്നതാണ്. ഇത്തരത്തിൽ യഥാസമയം കറക്ഷൻ നടത്തി പരിഹരിക്കാത്തത് മൂലം ഗുണഭോകതാവിന് വീണ്ടും തുക ലഭ്യമാക്കുന്നതിന് വളരെ കാലതാമസം നേരിടുന്നതും, പരാതികൾക്ക് ഇടനൽകുന്നതുമാണ്. ആയതിനാൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ ഡിഡിഒ മാരുടെ അറിവിലേക്കായി നൽകുന്നു.
- ട്രഷറിയിൽനിന്നും ബില്ലുകൾ ചെക്കുകൾ പാസ്സായതിന് ശേഷം ബിംസ് / സാഖ്യ / സ്പാർക്ക് പരിശോധിച്ച് എല്ലാ ഗുണഭോക്താക്കളുടെയും അക്കൗണ്ടുകളിലേക്കും തുക ക്രെഡിറ്റ് ആയിട്ടുണ്ടെന്ന് ഡിഡിഒ ഉറപ്പ് വരുത്തേണ്ടതാണ് .
- ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റ് വരാതെ മടങ്ങിയിട്ടുണ്ടെങ്കിൽ, 30 ദിവസത്തിനുള്ളിൽ ബെനിഫിഷ്യറി അക്കൗണ്ട് കറക്ഷൻ നടത്തി പരിഹരിക്കേണ്ടതാണ് . അല്ലാത്തപക്ഷം തുക സോഴ്സ് ഹെഡിലേക്ക് / സോഴ്സ് അക്കൗണ്ടിലേക്ക് തിരികെ ക്രെഡിറ്റാവുന്നതാണ്. ഇത്തരത്തിൽ സോഴ്സ് ഹെഡിലേക്ക് തിരികെ ക്രെഡിറ്റ് ആയ തുകകൾ വീണ്ടും ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് അതാത് ഡിപ്പാർട്ട് മെന്റിൽനിന്നും വീണ്ടും അലോട്ട്മെന്റ് ലഭ്യമാക്കേണ്ടതുണ്ട്.
- പരമാവധി രണ്ട് തവണ മാത്രമേ കറക്ഷൻ നടത്താൻ സാധിക്കൂ . ആയതിനാൽ അക്കൗണ്ട് നമ്പർ , IFSC കോഡ് തുടങ്ങിയവ തിരുത്തുന്നതിന് മുൻപ് പാസ്ബുക്ക് / ബാങ്ക് സ്റ്റേറ്റ്മെന്റ് / ചെക്ക് ബുക്ക് തുടങ്ങിയ ഏതെങ്കിലും നോക്കി ഉറപ്പു വരുത്തുക.
- GST കുറവ് ചെയ്യുന്ന ചെക്കുകൾ/ ബില്ലുകൾ സമർപ്പിക്കുമ്പോൾ വാലിഡ് ആയിട്ടുള്ള GST ചലാൻ ആണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. വാലിഡിറ്റി കഴിഞ്ഞ GST ചാലനുകൾ സമർപ്പിക്കുന്നതുമൂലം ഉണ്ടായേക്കാവുന്ന ബാധ്യതകൾക്ക് ട്രഷറിക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.
- ഗുണഭോക്താവിന്റെ പേര് തിരുത്തൽ വരുത്തുവാൻ ഡിഡിഒ-ക്ക് സാധിക്കുന്നതല്ല . അത്തരം സാഹചര്യത്തിൽ ഡിഡിഒ നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷ കൺട്രോളിങ് ഓഫീസർ മുഖേന ട്രഷറി ഡയറക്ടർക്ക് സമർപ്പിക്കേണ്ടാത്തതാണ്.