المشاركات

തൃശ്ശൂർ റവന്യു ജില്ല ശാസ്ത്രോത്സവത്തിന് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു.

നവംബർ 7,8 തിയ്യതികളിലായി ഇരിങ്ങാലക്കുടയിൽ നടക്കുന്ന തൃശ്ശൂർ റവന്യു ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിനുള്ള ലോഗോ രൂപകല്പന ചെയ്യാൻ അവസരം. ഇതിനായി വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും ലോഗോ ക്ഷണിച്ചു. ശാസ്ത്രം, ഗണിതം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം, ഇൻഫർമേഷൻ ടെക്നോളജി, വൊക്കേഷണൽ എക്സ്പോ എന്നിവയുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തി വേണം ലോഗോ തയ്യാറാക്കേണ്ടത്. തൃശ്ശൂർ ജില്ലയുടെ പ്രതീകവും അനുയോജ്യമായ രീതിയിൽ ഉൾപ്പെടുത്താവുന്നതാണ്. 2023 24 തൃശ്ശൂർ റവന്യു ജില്ല സ്കൂൾ ശാസ്ത്രോത്സവം നവംബർ 7,8 എന് രേഖപ്പെടുത്തലുകൾ ഉണ്ടാകണം. ലോഗോകൾ നവംബർ 2 ന് വൈകിട്ട് 5നകം ജോൺസൻ പി വി, കൺവീനർ, പബ്ലിസിറ്റി കമ്മിറ്റി, തൃശൂർ റവന്യു ജില്ലാ ശാസ്ത്രോത്സവം 2023, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കാറളം 680711 എന്ന വിലാസത്തിലോ ijkshastramela2023@gmail.com ഈമെയിലോ  ലഭ്യമാക്കണം.

About the author

Second Bell
Simon Mash, PSM VHSS Kattoor

إرسال تعليق