ഇന്ത്യൻ ആർമിയിൽ ലഫ്‌റ്റ്‌നന്റ് റാങ്കിൽ നിയമനം: പ്ലസ്ടുക്കാർക്കുള്ള അപേക്ഷ 12വരെ

 ഇന്ത്യൻ ആർമിയിൽ പ്ലസ്‌ടു ടെക്‌നിക്കൽ എൻട്രി സ്‌കീം (പെർമനന്റ് കമ്മിഷൻ) പ്രകാരമുള്ള കോഴ്‌സിലേക്ക് അപേക്ഷ നൽകാനുള്ള സമയം നവംബർ 12ന് അവസാനിക്കും. 4 വർഷത്തെ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദവും പരിശീലനത്തിനുശേഷം ലഫ്‌റ്റ്‌നന്റ് റാങ്കിൽ നിയമനവും ലഭിക്കും. ആകെ 90 ഒഴിവുകളാണ് ഉള്ളത്.

അവിവാഹിതരായ ആൺകുട്ടികൾക്കാണ് അവസരം. പ്ലസ്ടു (ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ്) 60ശതമാനം മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ജെഇഇ (മെയിൻസ്) 2023 എഴുതിയവരാകണം. അപേക്ഷകർ 2004 ജൂലൈ രണ്ടിനു മുൻപും 2007 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. അപേക്ഷയുടെ അടിസ്ഥാനത്തിൽ ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും. രണ്ടു ഘട്ടങ്ങളായാണ് അഭിമുഖം നടക്കുക. സൈക്കോളജിക്കൽ ടെസ്‌റ്റ്, ഗ്രൂപ്പ് ടെസ്‌റ്റ് എന്നിവയും ഇതിനു ശേഷം വൈദ്യപരിശോധനയും നടക്കും. 2024 ജൂലൈ മാസത്തിലാണ് കോഴ്‌സ് ആരംഭിക്കുക.

http://joinindianarmy.nic.in വഴി അപേക്ഷ നൽകണം.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق