സ്‍കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് 2023-24

 ഈ അധ്യയനവര്‍ഷത്തെ സ്‍കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. 22.11.2023 ന് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഡിസംബര്‍ 1 നാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 27 വരെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കാവുന്നതാണ്. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലറും സമയക്രമവും ചുവടെ

  • നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി 27.11.2023 (3 മണി വരെ)
  • നാമനിര്‍ദ്ദേശ പത്രിക പരിശോധിച്ച് അവ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 28.11.2023 (12 മണി)
  • നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി 28.11.2023 (3 മണി വരെ)
  • മല്‍സരാര്‍ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി 29.11.2023
  • വോട്ടെടുപ്പ് തീയതി 01.12.2023 (11 മണി വരെ)
  • വോട്ടെണ്ണല്‍ തീയതിയും സമയവും 01.12.2023 (1 മണി വരെ)
  • പാര്‍ലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 04.12.2023
  • സ്കൂള്‍ പാര്‍ലമെന്റിന്റെ ആദ്യ യോഗം 04.12.2023

 

Click Here to Download Circular dated 5/11/2017 on School Parliament 
Click Here to Download various Election Forms
Click Here to Download Sammathy Election App

ഈ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഓരോ ക്ലാസിലേയും സ്‌ഥാനാര്‍ഥികളുടെ പേരില്‍ ഓരോ സ്ലിപ്പ് തയ്യാറാക്കി അതിനെ Home Folder ല്‍ ഉള്ള sammaty_election എന്ന ഫോള്‍ഡറില്‍ png formatല്‍ Save ചെയ്യുക. ഇതിനായി Gimp അല്ലെങ്കില്‍ Inkskape ഉപയോഗിക്കാവുന്നതാണ്.

Inkscape ല്‍ തയ്യാറാക്കുന്നതിന് Inkscape തുറന്ന് File-> Document Properties എന്നതില്‍ Width 600ഉം Height 96 Units px എന്ന് ക്രമീകരിച്ച് Close ചെയ്യുക . Text Tool ഉപയോഗിച്ച് സ്ഥാനാര്‍ഥിയുടെ പേര് ടൈപ്പ് ചെയ്യുക. ചിഹ്നമോ ഫോട്ടോയോ വേണമെങ്കില്‍ ഉള്‍പ്പെടുത്താവുന്നതാണ്. തുടര്‍ന്ന് File -> Export PNG Image ക്രമത്തില്‍ സ്ഥാനാര്‍ഥിയുടെ പേര് നല്‍കി Home ലെ sammaty_election എന്ന ഫോള്‍ഡറില്‍ സേവ് ചെയ്യുക

Application -> Other -> Sammathi Election Engine എന്ന ക്രമത്തില്‍ തുറക്കുമ്പോള്‍ താഴെപ്പറയുന്ന ജാലകം ലഭിക്കും 


 ഇതില്‍ ചുവടെ Help എന്നതില്‍ ക്ലിക്ക് ചെയ്താല്‍ Help File ലഭിക്കുന്നതാണ്. Election Setup എന്നതില്‍ Click ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ Electionന് പേര് നല്‍കണം. Class Election എന്നോ School Election എന്നോ നല്‍കുക. തുടര്‍ന്ന് പാസ്‌വേര്‍ഡ് തയ്യാറാക്കുന്നതിന് നിര്‍ദ്ദേശം ലഭിക്കും. English Small Letterല്‍ പാസ്‌വേര്‍ഡ് നല്‍കുക . മുമ്പ് തയ്യാറാക്കിയ സ്ഥാനാര്‍ഥികളുടെ പേരുകളുള്ള png Formatലുള്ള സ്ലിപ്പുകള്‍ Home ലെ sammaty_election എന്ന ഫോള്‍ഡറില്‍ ഉണ്ടെങ്കില്‍ List of Candidates എന്ന ബട്ടണ്‍ അമര്‍ത്തുമ്പോള്‍ അവ ദൃശ്യമാകും. എല്ലാ സ്ഥാനാര്‍ഥികളുടെയം പേരുകള്‍ ലഭിക്കുന്നു എങ്കില്‍ മൂന്നാമത്തെ ബട്ടണ്‍ Start Election ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ആരംഭിക്കാവുന്നതാണ്. കുട്ടികള്‍ മൗസ് ഉപയോഗിച്ച് സ്ഥാനാര്‍ഥിയുടെ പേരില്‍ ക്ലിക്ക് ചെയ്താല്‍ വോട്ട് പോള്‍ ചെയ്യപ്പെടുകയും ബീപ്പ് ശബ്ദം പുറപ്പെടുവിക്കും. തുടര്‍ന്ന് അടുത്ത സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുന്നതിനായി Enter ബട്ടണ്‍ അമര്‍ത്തി സ്ക്രീന്‍ തയ്യാറാക്കുക. എല്ലാ വോട്ടര്‍മാരും വോട്ട് ചെയ്ത് കഴിഞ്ഞാല്‍ Tab കീ അമര്‍ത്തിയതിന് ശേഷം മുമ്പ് തയ്യാറാക്കിയ പാസ്‌വേര്‍ഡ് ടൈപ്പ് ചെയ്താല്‍ റിസള്‍ട്ട് സ്ക്രീനില്‍ ലഭിക്കുന്നതാണ്.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

إرسال تعليق