SECOND TERMINAL EXAM TIME TABLE PUBLISHED

:സംസ്ഥാനത്തെ സ്കൂളുകളിൽ അർദ്ധ വാർഷിക പരീക്ഷ (രണ്ടാം പാദ വാർഷിക) ഡിസംബർ 12മുതൽ ആരംഭിക്കും. പരീക്ഷകളുടെ ടൈം ടേബിൾ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. പരീക്ഷക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് തന്നെ ചോദ്യപ്പേപ്പർ തയാറാക്കി നൽകും. വൊക്കേഷനൽ വിഷയങ്ങളുടെ ചോദ്യ മാതൃകകളും നൽകും.

ഡിസംബർ 12മുതൽ 22വരെയാണ് പരീക്ഷ. യുപി, ഹൈസ്‌കൂൾ വിഭാഗം പരീക്ഷകൾ ഡിസംബർ 13നും എൽപി വിഭാഗം 15നും ആരംഭിക്കും. ഈ വിഭാഗം പരീക്ഷകൾ 21ന് അവസാനിക്കും. ഹയർ സെക്കൻഡറി/വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ 12 മുതൽ 22 വരെയാണ്. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ്. ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന ക്വാളിറ്റി ഇംപ്രുമെന്റ് പ്രോഗ്രാം(ക്യുഐപി) നിരീക്ഷണ സമിതി യോഗത്തിലാണ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചത്.

Time Table & Study Materials



About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق