അക്ഷരങ്ങളിൽ വിട്ടുവീഴ്ചയില്ല: വാക്കുകളും വാചകങ്ങളും തെറ്റുകൂടാതെ വായിക്കാൻ പ്രാവീണ്യം വേണം


സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നും രണ്ടും ക്ലാസുകളിൽ വച്ചു തന്നെ വിദ്യാർത്ഥികൾക്ക് അക്ഷരങ്ങൾ തിരിച്ചറിയാനും എഴുതാനുമുള്ള പ്രാവീണ്യം ലഭിക്കുന്ന രീതിയിലുള്ള പഠനം ഉറപ്പാക്കാൻ തീരുമാനം. ഇത്തരം പഠനരീതി നടപ്പാക്കണമെന്ന് ഭാഷാ മാർഗനിർദേശക വിദഗ്‌ധ സമിതി വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗസ്‌ഥരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. പ്രൈമറി ക്ലാസുകളിൽ പഠിക്കുമ്പോൾ തന്നെ വാക്കുകളും വാചകങ്ങളും തെറ്റുകൂടാതെ വായിക്കാനും എഴുതാനുമുള്ള ശേഷി വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണം. തീരുമാനം നടപ്പാക്കുന്നതിന്റെ ചുമതല എസിഇആർടിക്കായിരിക്കും. കുട്ടികൾക്കു മലയാള ഭാഷയിൽ താൽപര്യം വർധി പ്പിക്കുന്നതിനും ഭാഷയു ടെ താളബോധം തിരി ച്ചറിയുന്നതിനുമുള്ള കവിതകൾ കണ്ടെത്തി അവ ഹൃദിസ്‌ഥമാക്കാൻ പ്രോത്സാഹിപ്പിക്കാനും നിർദേശമുണ്ട്. കഥകളിലൂടെയും ഉപന്യാസങ്ങളിലൂടെയും ഭാഷാമികവും പഠന താൽപര്യവും വർധിപ്പിക്കാം. എസ്‌സിഇആർടി പാഠപുസ്തകങ്ങളുടെ പ്രൂഫ് വായിക്കുന്നവർക്ക് മലയാളത്തിന്റെ എഴുത്തുരീതി സംബന്ധിച്ചു പരിശീലനം നൽകണം. ഇതിനായി വിദഗ്ധ സമിതി അംഗങ്ങളുടെ സേവനം പ്രയോജനപ്പെടു ത്താമെന്നും യോഗം നിർദേശിച്ചു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق