NCHM JEE 2024: ഹോട്ടൽ മാനേജ്മെന്റ് മേഖലയിലേക്ക് സുവർണ്ണാവസരം


ഹോട്ടൽ മാനേജ്മെന്റ്, ടൂറിസം മേഖലകളിൽ കരിയർ സ്വപ്നം കാണുന്ന പ്ലസ് ടു വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത! നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (NCHM JEE 2024) ഏപ്രിൽ 7 വരെ അപേക്ഷ സ്വീകരിക്കുന്നു. മേയ് 11-ന് നടക്കുന്ന ഈ പരീക്ഷയിലൂടെ രാജ്യത്തെ പ്രമുഖ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം നേടാം.

ബി.എസ്സി. ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ

NCHM JEE 2024 ലൂടെ യോഗ്യത നേടുന്നവർക്ക് നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി (NCHM&CT) അഫിലിയേഷനുള്ള 75 ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന മൂന്നുവർഷ ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബി.എസ്സി. പ്രോഗ്രാമിൽ ചേരാം. നാലാംവർഷം പഠിച്ച് ഓണേഴ്സ് ബിരുദം നേടാനും അവസരമുണ്ട്.

സ്ഥാപനങ്ങള്‍: കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ (22+28 എണ്ണം), പൊതുമേഖലാസ്ഥാപനം (ഒന്ന്), സ്വകാര്യസ്ഥാപനങ്ങള്‍ (32), ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ (11) ഉള്‍പ്പെടെ 94 കേന്ദ്രങ്ങളിലായാണ് വിവിധ കോഴ്സുകള്‍ നടത്തുന്നത്. കേരളത്തില്‍ ഈ പരീക്ഷവഴി പ്രവേശനം നല്‍കുന്ന ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി, തിരുവനന്തപുരം (കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം), സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴിക്കോട് (സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനം). കേരളത്തില്‍ രണ്ടു സ്വകാര്യസ്ഥാപനങ്ങളിലും (മൂന്നാര്‍ കാറ്ററിങ് കോളേജ്, ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ്, വയനാട്) പ്രോഗ്രാം ഉണ്ട്.

സീറ്റുകൾ: 

ആകെ 11,965 (75 സ്ഥാപനങ്ങളിൽ)
കേരളത്തിൽ 508  സീറ്റുകൾ 

  1. കേരളത്തിൽ 2 ഗവൺമെന്റ് സ്ഥാപനങ്ങളിലും 2 സ്വകാര്യ സ്ഥാപനങ്ങളിലും NCHM JEE 2024 ലൂടെ പ്രവേശനം നേടാം.
  2. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി, തിരുവനന്തപുരം - കേന്ദ്രസർക്കാർ സ്ഥാപനം (298 സീറ്റ്)
  3. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, കോഴിക്കോട് - സംസ്ഥാനസർക്കാർ സ്ഥാപനം (90 സീറ്റ്)
  4. മൂന്നാർ കാറ്ററിങ് കോളേജ് (120 സീറ്റ്)
  5. ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ്, വയനാട് (120 സീറ്റ്)

എന്താണ് NCHM JEE?

നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി (NCHMCT) അഫിലിയേഷനുള്ള ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന മൂന്നുവർഷ ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബി.എസ്സി. പ്രോഗ്രാം പ്രവേശനത്തിനാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) നടത്തുന്ന NCHM JEE.

പഠനവിഷയങ്ങൾ

  • ഫുഡ് പ്രൊഡക്ഷൻ
  • ഫുഡ് ആൻഡ് ബിവറേജ് സർവീസസ്
  • ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ
  • ഹൗസ് കീപ്പിങ്
  • ഹോട്ടൽ അക്കൗണ്ടൻസി
  • ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി
  • ഹ്യൂമൺ റിസോഴ്സ് മാനേജ്മെന്റ്
  • ഫെസിലിറ്റി പ്ലാനിങ്
  • ഫിനാൻഷ്യൽ/സ്ട്രാറ്റജിക് മാനേജ്മെന്റ്
  • ടൂറിസം മാർക്കറ്റിങ് ആൻഡ് മാനേജ്മെന്റ്

യോഗ്യത: ബി.എസ്സി., ഡിപ്ലോമ കോഴ്സുകള്‍ക്ക് ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച പ്ലസ്ടുവാണ് അടിസ്ഥാനയോഗ്യത. (പ്ലസ് ടു പരീക്ഷയിൽ 50% മാർക്ക് പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 45% ) പി.ജി. ഡിപ്ലോമ, എം.എസ്സി. കോഴ്സുകള്‍ക്ക് ഹോട്ടല്‍ മാനേജ്മെന്റില്‍ ബിരുദമോ ത്രിവത്സര ഡിപ്ലോമയോ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി നിഷ്‌കര്‍ഷിച്ചിട്ടില്ല.

പ്രവേശനം: ബിരുദകോഴ്സുകളിലേക്ക് എന്‍.സി.എച്ച്.എം.സി.ടി. ജെ.ഇ.ഇ. (NCHMCT JEE) വഴിയാണ് പ്രവേശനം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കാണ് പരീക്ഷച്ചുമതല.

പരീക്ഷ: 

ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലുള്ള 200 ചോദ്യങ്ങളുള്ള പരീക്ഷയാകും എന്‍.സി.എച്ച്.എം.സി.ടി. ജെ.ഇ.ഇ.യില്‍. ന്യൂമെറിക്കല്‍ എബിലിറ്റി ആന്‍ഡ് അനലിറ്റിക്കല്‍ ആപ്റ്റിറ്റിയൂഡ്, റീസണിങ് ആന്‍ഡ് ലോജിക്കല്‍ ഡിഡക്ഷന്‍, ജനറല്‍ നോളജ് ആന്‍ഡ് കറന്റ് അഫയേഴ്സ്, ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ആപ്റ്റിറ്റിയൂഡ് ഫോര്‍ സര്‍വീസ് സെക്ടര്‍ എന്നിവയില്‍നിന്നുള്ള ചോദ്യങ്ങളാകും പരീക്ഷയ്ക്കുണ്ടാവുക. ഓരോ ശരിയുത്തരത്തിനും നാലുമാര്‍ക്കുവീതം ലഭിക്കും. തെറ്റുത്തരത്തിന് ഒരു മാര്‍ക്ക് കുറയ്ക്കും. മൂന്നുമണിക്കൂറാകും പരീക്ഷയുടെ ദൈര്‍ഘ്യം.കൂടുതല്‍ വിവരങ്ങള്‍ക്ക്: www.nchm.nic.in

ഈ കോഴ്സ് പഠിക്കുന്നതിലൂടെ ലഭ്യമാകുന്ന നേട്ടങ്ങൾ:

  • ഹോട്ടൽ മാനേജ്മെന്റ്, ടൂറിസം തുടങ്ങിയ മേഖലകളിൽ തൊഴിലവസരങ്ങൾ
  • സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ഉയർന്ന ശമ്പളത്തോടുകൂടിയ ജോലി
  • വിദേശത്തേക്ക് ജോലിക്ക് പോകാനുള്ള അവസരം
  • സ്വന്തം ബിസിനസ്സ് ആരംഭിക്കാനുള്ള കഴിവ്

അപേക്ഷിക്കാൻ:

NCHM JEE യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://nchmjee.nta.nic.in/ഓൺലൈനായി അപേക്ഷാ ഫോം പൂരിപ്പിക്കുക. ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

إرسال تعليق