ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഒഫീഷ്യലി പബ്ലിഷ് ചെയ്ത Prospectus & Govt Order റുകൾ വെച്ച് ഒത്തുനോക്കേണ്ടതാണ്.ഏകജാലക കാര്യങ്ങളിൽ പ്രോസ്പെക്ട്സ് & ICT Cell Tvm നിർദേശങ്ങൾ ആണ് ഫൈനൽ
അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുമുള്ള അവസാന തീയതി മെയ് 25 ആണ്
ഇതുമായി ബന്ധപ്പെട്ട് കുട്ടികളൂം അധ്യാപകരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇതോടൊപ്പം ചേർക്കുന്നു.
- ഈ വർഷവും അപേക്ഷകൾ ഓൺലൈനായി കുട്ടികൾ തന്നെ ആണ് സമർപ്പിക്കേണ്ടത്. അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവൺമെന്റ് / എയ്ഡഡ് ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
- CBSE മാത്തമാറ്റിക്സ് standard പഠിച്ചകുട്ടികൾക്ക് മാത്രമേ ഹയർസെക്കന്ററിയിൽ സയൻസ് കോമ്പിനേഷൻ തെരഞ്ഞെടുക്കാൻ സാധിക്കൂ.
- http://www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് കുട്ടികൾക്ക് VHSE & ഹയർസെക്കണ്ടറി വിഭാഗത്തിലേയ്ക്ക് അഡ്മിഷന്അപേക്ഷിക്കാം. ഹയർസെക്കണ്ടറിയുടെ ലിങ്കിൽ കയറിയ ശേഷം, CREATE CANDIDATE LOGIN-SWS എന്ന ലിങ്കിലൂടെ കുട്ടികൾക്ക് ക്യാൻഡിഡേറ്റ് ലോഗിൻ create ചെയ്യാം. ഇതിന് ഒരു മൊബൈൽ നമ്പർ വേണം. ആ മൊബൈൽ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന OTP ഉപയോഗിച്ച് കൊണ്ട് പുതിയ പാസ്സ്‌വേർഡ് കുട്ടികൾക്ക് നൽകാം. ഈ പാസ്സ്‌വേർഡും അപ്പ്ലിക്കേഷൻ നമ്പറും കുട്ടികൾ ഓർത്ത് വയ്ക്കണം. അത് പോലെ ഉപയോഗത്തിലുള്ള മൊബൈൽ നമ്പർ തന്നെ നൽകണം.
- അതിന് ശേഷം candidate ലോഗിനിലെ apply online എന്ന ലിങ്കിലൂടെ കുട്ടികൾക്ക് അപേക്ഷ സമർപ്പിക്കാം.
- ഒരു കുട്ടിക്ക് ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രമേ നൽകാൻ സാധിക്കൂ. വ്യത്യസ്ത ജില്ലകളിൽ വ്യത്യസ്ത ആപ്‌ളിക്കേഷനുകൾ നൽകണം.
- എയ്ഡഡ് സ്കൂളുകളിൽ മാനേജ്‌മെന്റ് സീറ്റിൽ അഡ്മിഷൻ നേടാൻ കുട്ടികൾ പ്രത്യേകം അപേക്ഷ ഫാറം സ്കൂളിൽ നിന്നും വാങ്ങി അതാത് സ്കൂളിൽ തന്നെ നൽകേണ്ടതാണ്.
- മുഖ്യഘട്ടത്തിലെ അലോട്ട്‌മെന്റുകളുടെ എണ്ണം രണ്ടിൽ നിന്ന് മൂന്നായി വർദ്ധിപ്പിച്ചു.
- ടൈ ബ്രേക്കിങിന് - എൻ.റ്റി.എസ്.ഇ. (നാഷണൽ ടാലന്റ് സെർച് പരീക്ഷയിലെ) മികവിനൊപ്പം എൻ.എം.എം.എസ്.എസ്.ഇ (നാഷണൽ മെരിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് സ്‌കീം പരീക്ഷ ), യു.എസ്.എസ്, എൽ.എസ്.എസ്. പരീക്ഷകളിലെ മികവുകൾ കൂടി ഉൾപ്പെടുത്തി.
മെറിറ്റ് ക്വാട്ട അഡ്മിഷൻ
അപേക്ഷ സമർപ്പണം ആരംഭിക്കുന്നത് 2024 മെയ് 16
- 2024 മെയ് 16 മുതൽ 25 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
- ട്രയൽ അലോട്ട്‌മെന്റ് മെയ് 29ന് നടക്കും.
- ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി ഒന്നാംവർഷ പ്രവേശനത്തിന്റെ ആദ്യഅലോട്മെന്റ് ജൂൺ 5ന് നടക്കും.
- അവസാന അലോട്ട്‌മെന്റ് തീയതി 2024 ജൂൺ 19 ആണ്.
- മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2024 ജൂൺ 24 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും.
സപ്ലിമെന്ററി ഘട്ടം
മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ (02/07/2024 മുതൽ 31/07/2024 വരെ) ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2024 ജൂലൈ 31 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും..
സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ
സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ രണ്ട് ഘട്ടങ്ങൾ ഉൾപ്പെട്ട ഓൺലൈൻ സംവിധാനത്തിൽ ആയിരിക്കും.
ആദ്യ ഘട്ടത്തിൽ സ്‌പോർട്ട്‌സിൽ മികവ് നേടിയ വിദ്യാർഥികൾ അവരുടെ സ്‌പോർട്‌സ് സർട്ടിഫിക്കറ്റുകൾ അതാത് ജില്ലാ സ്‌പോർട്ട്‌സ് കൗൺസിലുകളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. രണ്ടാം ഘട്ടത്തിൽ പ്ലസ് വൺ അഡ്മിഷന് യോഗ്യത നേടുന്ന വിദ്യാർഥികൾ സ്‌പോർട്ട്‌സ് ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുന്നതിനായി അവരുടെ അപേക്ഷ സ്‌കൂൾ/കോഴ്‌സുകൾ ഓപ്ഷനായി ഉൾക്കൊള്ളിച്ച് ഓൺലൈനായി സമർപ്പിക്കണം. ഏകജാലക സംവിധാനത്തിന്റെ മുഖ്യ ഘട്ടത്തോടൊപ്പം രണ്ട് അലോട്ട്‌മെന്റുകളും ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റും സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിനായി ഉണ്ടായിരിക്കുന്നതാണ്.
വൊക്കേഷണൽ ഹയർ സെക്കന്ററി
പൊതുവിദ്യാഭ്യാസ വകുപ്പിലെ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ആകെ 389 സ്‌കൂളുകളാണ് ഉള്ളത്.ഇത്രയും സ്‌കൂളുകളിലായി 30 വിദ്യാർത്ഥികൾക്ക് വീതം പ്രവേശനം ലഭീക്കുന്ന ആയിരത്തി ഒരുന്നൂറ്റി ഒന്ന് (1101) ബാച്ചുകൾ ആണ് ഉള്ളത്.
ആകെ മുപ്പത്തിമൂവായിരത്തി മുപ്പത് (33,030) സീറ്റുകൾ ആണ് വി.എച്ച്. എസ്.ഇ യിൽ ഉള്ളത്. ഈ അദ്ധ്യയന വർഷത്തിൽ ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ് ) പ്രകാരമുള്ള 47 സ്‌കിൽ കോഴ്‌സുകളാണ് വി.എച്ച്. എസ്.ഇ സ്‌കൂളുകളിൽ നടപ്പിലാക്കുക.
ഒന്നാം വർഷ ഹയർ സെക്കണ്ടറി /വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകൾ ഏകജാലക പോർട്ടൽ വഴി 2024 മെയ് 16 മുതൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
More Info : http://www.admission.dge.kerala.gov.in/
AGE LIMIT, QUALIFICATION FOR +2 COURSE IN KERALA
Qualification:
SSLC (Kerala), CBSE, ICSE, THSLC, or equivalent exam from other Indian states or abroad.എസ് എസ് എൽസി, സിബിഎസ്ഇ, ഐസിഎസ്ഇ, ടിഎച്ച്എസ്എൽസി പരീക്ഷ വിജയിച്ചവർക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും എസ്എസ്എൽസിക്ക് തുല്യമായ പരീക്ഷ വിജയിച്ചിട്ടുള്ളവർക്കും അപേക്ഷിക്കാം.
ഒരു റവന്യു ജില്ലയിലേക്ക് ഒരു വിദ്യാർഥി ഒന്നിൽ കൂടുതൽ അപേക്ഷകൾ മെറിറ്റ് സീറ്റിൽ സമർപ്പിക്കാൻ പാടില്ല. ഒന്നിലധികം റവന്യു ജില്ലകളിൽ പ്രവേശനം തേടുന്നവർ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ നൽകണം. അപേക്ഷാഫോറത്തന്റെ നിർദിഷ്ട ഫീസ് (25 രൂപ) പ്രവേശന സമയത്തെ ഫീസിനോടൊപ്പം നൽകിയാൽ മതിയാകും.
മാനേജ്‌മെന്റ്, കമ്യൂണിറ്റി, അണ്- എയ്ഡഡ് ക്വോട്ട പ്രവേശനം
എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിലെ മാനേജ്‌മെന്റ് ക്വോട്ട സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിനുള്ള അധികാരം അതത് മാനേജ്മെന്റുകൾക്കാണ്. മാനേജ്‌മെന്റ്, കമ്യൂണിറ്റി, അണ് എയ്ഡഡ് ക്വോട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ അതത് സ്കൂളിൽ നിന്ന് പ്രത്യേക അപേക്ഷാഫോം വാങ്ങി പൂരിപ്പിച്ച നൽകേണ്ടതാണ്.
ഹെൽപ് ഡസ്ക്കുകൾ
പ്രവേശനം സംബന്ധിച്ചുള്ള സംശയങ്ങൾ പരിഹരിക്കുന്നതിന് സ്‌കൂൾ തലത്തിൽ അധ്യാപകരും രക്ഷകർതൃ സമിതിയംഗങ്ങളും ഉൾപ്പെടുന്ന ഹെൽപ് ഡസ്ക്ക് സ്കൂളിൽ പ്രവർത്തിക്കും. സിബിഎസ്ഇ വിഭാഗത്തിൽ നിന്ന് മുഖ്യ അലോട്ട്മെന്റിൽ പങ്കെടുക്കാൻ അർഹത ബോർഡ് തല പരീക്ഷയിൽ യോഗ്യതനേടിയവർക്ക്മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്.
ട്രയൽ അലോട്ട്മെന്റ്
ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് ഒരു ട്രയൽ അലോട്ട്മെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
അപേക്ഷ നൽകിയിട്ടും മുഖ്യ അലോട്ട്മെന്റുകളിലൊന്നിലും ഇടം നേടാൻ കഴിയാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റുകളിലേക്ക് പരിഗണിക്കപ്പെടുന്നതിനായി നിലവിലുള്ള അപേക്ഷ പുതുക്കണം.
എന്താണ് GSW?
കോഴ്സ് കോഡ് 01 മുതൽ 09 വരെ സയൻസ് കോമ്പിനേഷൻ ആണെങ്കിലും, കോഡ് 04 മുതൽ 08 വരെയുള്ള കോമ്പിനേഷന് ഫിസിക്സ്, കെമിസ്ട്രി & മാത്തമാറ്റിക്സ് ആണ് വെയ്റ്റേജ് നൽകുന്ന വിഷയങ്ങൾ.
01, 02, 03 & 09 ബയോ മാത്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു.ഈ ഗ്രൂപ്പിന്റെ വെയ്റ്റേജ് വിഷയങ്ങൾ മേൽ പറഞ്ഞ വിഷയങ്ങളുടെ കൂടെ ബയോളജിയെ കൂടി പരിഗണിക്കും. (ഫിസിക്സ്, കെമിസ്ട്രി, ബയോളജി & മാത്തമാറ്റിക്സ്)
കോഡ് 10 മുതൽ 29 വരെയും 41,42,43,45,46 ഉം ആയ ഹ്യൂമാനിറ്റീസ് കോമ്പിനേഷന് വെയ്റ്റേജ് നൽകുന്ന വിഷയം സോഷ്യൽ സയൻസ് മാത്രം ആണ്.
കോഡ് 30 മുതൽ 32 വരെയുള്ള ഹ്യുമാനിറ്റീസ് കോമ്പിനേഷന് സോഷ്യൽ സയൻസ് & മാത്തമാറ്റിക്സ് ഉം
കോഡ് 33,34,35 & 44 ന്റെ വെയ്റ്റേജ് വിഷയങ്ങൾ സോഷ്യൽ സയൻസ് & ഇംഗ്ലീഷ് ഉം ആണ്.
കോഡ് 36 മുതൽ 39 വരെയുള്ള കൊമേഴ്സ് കോമ്പിനേഷന് വെയ്റ്റേജ് നൽകുന്ന വിഷയങ്ങൾ മാത്തമാറ്റിക്സ് & സോഷ്യൽ സയൻസ് ആണ്.
ചില കുട്ടികളുടെ TGP തുല്യമായിരിക്കാം, പക്ഷെ, GSW തുല്യമായി വന്നോളണം എന്നില്ല. കുട്ടികൾ അവർക്ക് കിട്ടിയ ഗ്രേഡുകൾ ഏതാണ്ട് തുല്യമാണെന്ന് കണ്ട് ഒരേ കോമ്പിനേഷന് അപേക്ഷിച്ച് ചിലർക്ക് കിട്ടുകയും ചിലർക്ക് കിട്ടാതിരിക്കുകയും ചെയ്യുന്നതിന്റെ ഒരു കാരണം ഇതാണ്.
ഇനി B.P. (Bonus Point) എന്താണെന്ന് നോക്കാം
- കൃത്യ നിർവ്വഹണത്തിനിടയിൽ മരണമടഞ്ഞ ജവാന്മാരുടെ മക്കൾക്ക് : 5 പോയിന്റ്
- ജവാൻമാരുടേയും എക്സ്-സർവ്വിസുകാരുടേയും (ആർമി നേവി എയർ ഫോഴ്സ് മുതലായവ മാത്രം) മക്കൾക്ക്/ നിയമപരമായി അവർ ദത്തെടുത്ത് മക്കൾക്ക് : 3 പോയിന്റ്
- എൻ.സി.സി (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം സ്കൗട്ട് ഗൈഡ് (രാഷ്ട്രപതി പുരസ്കാർ രാജ്യപുരസ്കാർ നേടിയവർക്ക് മാത്രം) നീന്തൽ അറിവ് (അപേക്ഷകൻ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം) സ്റ്റുഡന്റ് പോലിസ് കേഡറ്റുകൾ: 2 പോയിന്റ്
- A ഗ്രേഡ് സർട്ടിഫിക്കറ്റുള്ള ലിറ്റിൽ കൈറ്റ്സ് അംഗം : 1 പോയിന്റ്
- അതേ സ്കൂളിലെ വിദ്യാർത്ഥി : 2 പോയിന്റ്
- അതേ ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റി/കോർപ്പറേഷൻ: 2 പോയിന്റ്
- അതേ താലൂക്ക്: 1 പോയിന്റ്
- വ:/എയിഡഡ് ഹയർസെക്കൻഡറി സ്കൂളുകളില്ലാത്ത ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് അതേ താലൂക്കിലെ മറ്റ് സ്കൂളുകളിൽ നൽകുന്ന ഗ്രേഡ് പോയിന്റ് :2 പോയിന്റ്
- കേരള സംസ്ഥാന ബോർഡ് നടത്തുന്ന പൊതു പരീക്ഷയിൽ എസ്.എസ്.എൽ.സി (കേരള സിലബസ്) യോഗ്യത നേടുന്നവർ : 3 പോയിന്റ്
- വിഭിന്ന ശേഷി വിഭാഗത്തിലുള്ള (IED) കുട്ടികൾ 40 % അധികം വൈകല്യം തെളിയിക്കുന്നതിനുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം അവർക്ക് ഒന്നാമത്തെ ഒപ്ഷനിൽ തന്നെ അഡ്മിഷൻ ലഭിക്കുന്നതാണ് IED മെഡിക്കൽ ബോർഡ് വെരിഫിക്കേഷൻ (പ്രാക്ടിക്കൽ വിഷയങ്ങൾ പഠിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ) നടക്കുകയാണെങ്കിൽ അറിയിക്കുന്നതാണ്. വിഭിന്നശേഷി സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യുന്നതിന്ന് 100k b PDF ഫയൽ ആകണം
- ലോഗിൻ Password create ചെയ്യുമ്പോൾ one capital letter, one small letter,one number,one special character എന്നിവ ഉൾപ്പെടുന്ന എട്ടക്ക പാസ് വേഡ് വേണം ലോഗിൻ ക്രിയേറ്റ് ചെയ്യുന്നതിന്.
- രജിസ്ട്രേഷൻ വിവരങ്ങൾ ഒഴികെയുള്ള മറ്റ് വിവരങ്ങൾ അപേക്ഷ കൺഫേം ചെയ്താൽ പിന്നിട് ട്രയൽ അലോട്ട്മെൻ്റ് സമയത്ത് തിരുത്താൻ സാധിക്കയുള്ളൂ. അപേക്ഷ വിവരങ്ങൾ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ലോഗിനിടേ കാണാൻ സാധിക്കും
- സർക്കാർ സ്കൂളുകളിൽ മാത്രമെ EWS(മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അനുവദിച്ച 10% റിസേർവേഷൻ) സംവരണം ഉണ്ടായിരിക്കുകയുള്ളൂ
- ഈ വർഷം സ്കൂളിൽ നിന്നും ലഭിക്കുന്ന ക്ലബ് സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കാം.
- പഞ്ചായത്ത് (Local Body) SSLC സർട്ടിഫിക്കറ്റിലുള്ളത് ആണ് നൽകേണ്ടത്.എന്നാൽ ലോക്കൽ ബോഡി SSLC സർട്ടിഫിക്കറ്റിൽ ഉള്ളതിൽ നിന്നും വ്യത്യസ്തം ആണ് എങ്കിൽ റേഷൻ കാർഡോ നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണ്.
- Plus One പ്രവേശനത്തിന് നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് SSLC സര്‍ട്ടിഫിക്കറ്റ് മതി. SC/ST/OEC വിഭാഗത്തപ്പെട്ട കുട്ടികൾ മാത്രമേ പ്രവേശന സമയത്ത് വില്ലേജ് ആഫീസില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതുള്ളൂ..
- എയ്‌ഡഡ് സ്കൂളുകളിൽ ഓപ്പൺ മെറിറ്റ് 50 ശതമാനവും, 20 ശതമാനം മാനേജ്‌മെന്റ് സീറ്റും 10 ശതമാനം അതാത് മാനേജ്‌മെന്റിന്റെ കമ്യൂണിറ്റിയിലുള്ള കുട്ടികളെ മെറിറ്റ് അടിസ്ഥാനത്തിലും പ്രവേശിപ്പിക്കാം.10% സീറ്റിൽ മതിയായ കുട്ടികൾ ഇല്ല എങ്കിൽ അത് ഓപ്പൺ മെറിറ്റിലേയ്ക്ക് മാറ്റുന്നതാണ്. SC :12 ശതമാനം ST :8 ശതമാനവുമാണ്. വിഭിന്ന ശേഷി :ഓപ്പൺ മെറിറ്റിന്റെ 3 ശതമാനം, സ്പോർട്സ് ക്വാട്ട ഓപ്പൺ മെറിറ്റിന്റെ 5 ശതമാനം ആണ് .
- ഗവണ്മെന്റ് സ്കൂളുകളിൽ 42 ശതമാനം ഓപ്പൺ മെറിറ്റ്,ETB(ഈഴവ,തിയ്യ,ബില്ലവ) 8 ശതമാനം, മുസ്‌ലിം 7 ശതമാനം,ലത്തീൻ കത്തോലിക്കാ, SIUC,ആംഗ്ലോ ഇന്ത്യൻ 3%.OBX-1%, DV 2%, VK-2%,KU 1%, KN 1%, OBH 3%, EWS 10%, SC :12% ST :8 %. വിഭിന്ന ശേഷി :ഓപ്പൺ മെറിറ്റിന്റെ 3 ശതമാനം, സ്പോർട്സ് ക്വാട്ട ഓപ്പൺ മെറിറ്റിന്റെ 5 ശതമാനം ആണ് .
- ന്യൂനപക്ഷ പിന്നാക്ക സമുദായ എയ്‌ഡഡ് സ്കൂളുകളിൽ ഓപ്പൺ മെറിറ്റ് 40 ശതമാനവും,20 ശതമാനം മാനേജ്‌മെന്റ് സീറ്റും 20 ശതമാനം അതാത് സമുദായത്തിലെ കുട്ടികളെ മെറിറ്റ് അടിസ്ഥാനത്തിലും പ്രവേശിപ്പിക്കാം. SC :12 ശതമാനം ST :8 ശതമാനം,വിഭിന്ന ശേഷി :ഓപ്പൺ മെറിറ്റിന്റെ 3 ശതമാനം, സ്പോർട്സ് ക്വാട്ട ഓപ്പൺ മെറിറ്റിന്റെ 5 ശതമാനം ആണ് .
- പട്ടികജാതി/ പട്ടികവർഗ സംവരണ സീറ്റുകളിലേയ്ക്ക് മതിയായ അപേക്ഷകരില്ലെങ്കിൽ അവശേഷിക്കുന്ന അത്തരം ഒഴിവുകളിലേയ്ക്ക് ആദ്യം അനുബന്ധം 2 ലെ Other Eligible Communities (OEC) ഉൾപ്പെട്ട ഒ.ഇ.സി (പട്ടികവർഗം) 12 വിഭാഗങ്ങളേയും,ഒ.ഇ.സി പട്ടികജാതി) 8 വിഭാഗങ്ങളേയും മാത്രമേ പരിഗണിക്കുകയുള്ളൂ. അതിനു ശേഷവും ഒഴിവുകളുണ്ടെങ്കിൽ അത്തരം സീറ്റുകളെ പൊതു മെറിറ്റ് സീറ്റുകളായി പരിഗണിച്ച് ഒ.ബി.സി.യിലെ ഈഴവ മുസ്ലീം ലത്തീൻ കത്തോലിക്കാ /SIUC/ ആഗോ ഇൻഡ്യൻ, മറ്റ് പിന്നോക്ക ഹിന്ദു വിശ്വകർമ്മ അനുബന്ധ വിഭാഗങ്ങൾ എന്നീ വിഭാഗങ്ങൾക്ക് സർക്കാർ സ്കൂളുകളിൽ അവർക്ക് ലഭിക്കുന്ന സംവരണതമാനപ്രകാരവും അവശേഷിക്കുന്ന സീറ്റുകൾ ജനറൽ വിഭാഗത്തിനും നൽകും. സർക്കാർ സ്കൂളുകളിലും എയിഡഡ് സ്കൂളുകളിലും പട്ടികജാതി പട്ടികവർഗ സീറ്റുകളിലേയ്ക്കുള്ള ഒഴിവുകൾ നികത്തുന്നത് ഒരേ മാനദണ്ഡങ്ങളനുസരിച്ചായിരിക്കും.
എന്താണ് MP (Minus Point) ?
TS ( Total Subject)
TSW (Total Subject for Weightage)
WGPA കണക്കാക്കുന്നത് എങ്ങിനെ
എല്ലാ കോമ്പിനേഷനും അതിന്റെ സാധ്യതകൾ ഉണ്ട്.
ദയവായി മറ്റുള്ളവരുടെ മുന്നിൽ മേനി പറയാൻ വേണ്ടി മാത്രം എടുത്താൽ പൊങ്ങാത്ത കോമ്പിനേഷൻ എടുക്കരുത്, എടുപ്പിക്കരുത്.
ഓപ്ഷൻ നൽകേണ്ടത് എങ്ങിനെ ?
ആദ്യം ഇഷ്ടവിഷയങ്ങളുള്ള സമീപ പ്രദേശത്തെ സ്‌കൂളുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കണം. അതിനുശേഷം ഈ സ്‌കൂളുകളെയും കോഴ്സുകളെയും വിദ്യാര്‍ത്ഥിയുടെ മുന്‍ഗണനയനുസരിച്ച് ക്രമീകരിക്കുക. സ്‌കൂള്‍, സബ്ജക്ട് കോമ്പിനേഷന്‍, മുന്‍ഗണന എന്നിവ പലപ്രാവശ്യം ഉറപ്പുവരുത്തിയ ശേഷം മാത്രം അപേക്ഷാഫോറത്തിലേക്ക് പകര്‍ത്തുക.
സ്‌കൂള്‍ കോഡുകളും കോമ്പിനേഷന്‍ കോഡുകളും പ്രോസ്‌പെക്ടസ് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രം രേഖപ്പെടുത്തുക.
ഒരിക്കലും അപേക്ഷകന്‍ ആവശ്യപ്പെടാത്ത ഒരു സ്‌കൂളിലേക്കും ഏകജാലക സംവിധാനം വഴി അലോട്ട്മെന്റ് നല്‍കില്ല. അതിനാല്‍ വിദ്യാര്‍ത്ഥിക്ക് യാത്രാസൗകര്യമുള്ള സ്‌കൂളുകളുടെ പേരും അഡ്രസ്സും കോഡും നന്നായി ഉറപ്പുവരുത്തിയ ശേഷം മാത്രം എഴുതുക.
ചില സ്‌കൂളുകളുടെ പേരുകള്‍/സ്ഥലപ്പേരുകള്‍ സാദൃശ്യങ്ങളുള്ളവയുണ്ടാകും. അതിനാല്‍ അത്തരം സ്‌കൂളുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക
അപേക്ഷന്‍ നല്‍കിയ ഏതെങ്കിലും ഒരു ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചാല്‍ അലോട്ട് ചെയ്ത ഓപ്ഷന് ശേഷമുള്ള എല്ലാ ഓപ്ഷനുകളും (Lower options) തനിയെ റദ്ദാകും. എന്നാല്‍ അലോട്ട് ചെയ്ത ഓപ്ഷന് മുകളിലുള്ള ഓപ്ഷനുകള്‍ (Higher options) സ്ഥിരപ്രവേശനം നേടുന്നത് വരെ നിലനില്‍ക്കും. ആവശ്യമുള്ള പക്ഷം തിരഞ്ഞെടുത്ത Higher option കള്‍ മാത്രമായി ക്യാന്‍സല്‍ ചെയ്യാവുന്നതാണ്. ഇതിനായി ഡയറക്ടറേറ്റില്‍ നിന്ന് അറിയിക്കുന്ന സമയപരിധിക്കുള്ളില്‍ അപേക്ഷിക്കണം.ആവശ്യമുള്ള പക്ഷം എത്ര ഓപ്ഷനുകള്‍ വേണമെങ്കിലും നല്‍കാം. എന്നാല്‍ പഠിക്കാന്‍ താത്പര്യമുള്ളതും യാത്രാ സൗകര്യമുള്ളതുമായ സ്‌കൂളുകള്‍ മാത്രം ഓപ്ഷനുകളായി നല്‍കുക. ആദ്യ അലോട്ട്മെന്റിൽ തന്നെ താൽക്കാലിക അഡ്മിഷൻ എങ്കിലും കിട്ടണമെങ്കിൽ അപേക്ഷയിൽ ധാരാളം ഓപ്ഷനുകൾ കൊടുത്തിരിക്കണം
ആദ്യ അലോട്ട്മെന്റിൽ തന്നെ അഡ്മിഷൻ കിട്ടുമോ?
For HSE admission:
www.hscap.kerala.gov.in
സംസ്ഥാനത്തിലെ നിലവിലുള്ള വിവിധ പ്ലസ്ടു കോമ്പിനേഷനുകൾ
സംസ്ഥാനത്തെ പ്ലസ് ടു മേഖലയിൽ സയൻസിൽ 10 കോമ്പിനേഷനുകളും കൊമേഴ്സിൽ 4 കോമ്പിനേഷനുകളും ഹ്യുമാനിറ്റീസിൽ വൈവിധ്യമാർന്ന 32 കോമ്പിനേഷനുകളുമുണ്ട്.
Course Code | Subject Combinations | Practical |
1 | Physics, Chemistry, Biology, Mathematics | Yes |
2 | Physics, Chemistry, Biology, Home Science | Yes |
3 | Physics, Chemistry, Home Science, Mathematics | Yes |
4 | Physics, Chemistry, Geology, Mathematics | Yes |
5 | Physics, Chemistry, Mathematics, Computer Science | Yes |
6 | Physics, Chemistry, Mathematics, Electronics | Yes |
7 | Physics, Chemistry, Computer Science, Geology | Yes |
8 | Physics, Chemistry, Mathematics, Statistics | Yes |
9 | Physics, Chemistry, Biology, Psychology | Yes |
10 | History, Economics, Political Science, Geography | Yes |
11 | History, Economics, Political Science, Sociology | No |
12 | History, Economics, Political Science, Geology | Yes |
13 | History, Economics, Political Science, Music | Yes |
14 | History, Economics, Political Science, Gandhian Studies | Yes |
15 | History, Economics, Political Science, Philosophy | No |
16 | History, Economics, Political Science, Social Work | Yes |
17 | Islamic History, Economics, Political Science, Geography | Yes |
18 | Islamic History, Economics, Political Science, Sociology | No |
19 | Sociology, Social Work, Psychology, Gandhian Studies | Yes |
20 | History, Economics, Political Science, Psychology | Yes |
21 | History, Economics, Political Science, Anthropology | No |
22 | History, Economics, Geography, Malayalam | Yes |
23 | History, Economics, Geography, Hindi | Yes |
24 | History, Economics, Geography, Arabic | Yes |
25 | History, Economics, Geography, Urdu | Yes |
26 | History, Economics, Geography, Kannada | Yes |
27 | History, Economics, Geography, Tamil | Yes |
28 | History, Economics, Sanskrit Sahitya, Sanskrit Sastra | No |
29 | History, Philosophy, Sanskrit Sahitya, Sanskrit Sastra | No |
30 | History, Economics, Political Science, Statistics | Yes |
31 | Sociology, Social Work, Psychology, Statistics | Yes |
32 | Economics, Statistics, Anthropology, Social Work | Yes |
33 | Economics, Gandhian Studies, Communicative English, Computer Applications | Yes |
34 | Sociology, Journalism, Communicative English, Computer Applications | Yes |
35 | Journalism, English Literature, Communicative English, Psychology | Yes |
36 | Business Studies, Accountancy, Economics, Mathematics | No |
37 | Business Studies, Accountancy, Economics, Statistics | Yes |
38 | Business Studies, Accountancy, Economics, Political Science | No |
39 | Business Studies, Accountancy, Economics, Computer Applications | Yes |
40 | Physics, Chemistry, Mathematics, Electronic Service Technology | Yes |
41 | History, Economics, Sociology, Malayalam | No |
42 | History, Economics, Political Science, Malayalam | No |
43 | History, Economics, Gandhian Studies, Malayalam | Yes |
44 | Social Work, Journalism, Communicative English, Computer Applications | Yes |
45 | History, Economics, Sociology, Hindi | No |
46 | History, Economics, Sociology, Arabic | No |
Circulars
ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ ആവശ്യത്തിനായി എന്ന രീതിയില്‍ നേറ്റിവിറ്റി, ജാതി, വരുമാനസര്‍ട്ടിഫിക്കറ്റുകള്‍ക്കി ധാരാളം അപേക്ഷകള്‍ അക്ഷയകേന്ദ്രങ്ങള്‍ മുഖേന വില്ലേജ് ആഫീസുകളില്‍ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്ലസ് വൺ പ്രവേശനത്തിന് നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് മതിയാകുന്നതാണ്. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ മാത്രമേ പ്രവേശന സമയത്ത് വില്ലേജ് ആഫീസില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതുള്ളു.