പത്താം ക്ലാസ്സിൽ (SSLC 2023) A+ നേടിയവർക്ക് ജില്ലാ മെറിറ്റ് അവാർഡിന് അപേക്ഷിക്കാം
Scholarship | District Merit Scholarship(Fresh) |
Eligibility | Should have scored A Plus in all subjects in the SSLC Examination March 2023, conducted by Board of Public Examinations, Kerala |
Scholarship Amount |
Rs. 2000 |
Agency | Collegiate Education |
Income Limit |
Not Applicable |
Category | Not Applicable |
Start Date | 06-07-2024 |
End Date | 26-07-2024 |
Instructions | Download |
Application Portal | https://www.dcescholarship.kerala.gov.in/ |
Helpline | 9447096580 / 9447069005 |
ഇപ്പോൾ Plus Two ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് District Merit Scholarship ന് അപേക്ഷിക്കാം. SSLC (2023) പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ച കുട്ടികൾക്ക് ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. 2000 രൂപയാണ് സ്കോളർഷിപ്പ് തുക.തുടർച്ചയായി 7 വർഷം കുട്ടികൾക്ക് ഈ തുക ലഭിക്കും. ജാതിയോ, വരുമാനമോ പരിഗണിക്കാത്തത് കൊണ്ട് എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. (കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ച കുട്ടികൾക്ക് മാത്രമേ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കൂ)
SC, ST ഒഴികെ Egrantz, ഫിഷർമെൻ സ്കോളർഷിപ്പ് , NMMS scholarship തുടങ്ങിയ മറ്റു സ്കോളർഷിപ്പുകൾ കിട്ടുന്ന മറ്റ് വിഭാഗങ്ങളിലെ (OBC, OEC, OBC H) വിദ്യാർത്ഥികൾ അപേക്ഷിക്കരുത്.
കുട്ടികൾ സ്കൂളിൽ സമർപ്പിക്കേണ്ട രേഖകൾ
- അപേക്ഷകരുടെ ഫോട്ടോ പതിച്ച രജിസ്ട്രേഷൻ പ്രിൻ്റൗട്ട് (അപേക്ഷ ഓൺലൈൻ ആയി ചെയ്യുമ്പോൾ ലഭിക്കുന്ന പ്രിൻ്റൗട്ട്)
- SSLC സർട്ടിഫിക്കറ്റിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
- അപേക്ഷകൻ്റെ സ്വന്തം പേരിൽ ഉള്ള ബാങ്ക് പാസ്സ് ബുക്കിൻ്റെ ഒന്നാമത്തെ പേജിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
- ആധാർ കാർഡിൻ്റെ കോപ്പി
സ്കൂളിൽ രേഖകൾ സമർപ്പിക്കേണ്ട അവസാന തീയതി:26/07/2024
അപേക്ഷ സമർപ്പിക്കുമ്പോൾ കയ്യിൽ കരുതേണ്ടത്.
Plus One admission number, Bank account number & IFSC code , Email ID, Mobile number
അപേക്ഷ സ്വന്തമായി online ൽ Apply ചെയ്യുന്നവർക്കുള്ള ഹെൽപ്പ് ഫയൽ.
dcescholarship.kerala.gov.in ൽ കയറുമ്പോൾ DCE scholarship ൽ ക്ളിക്ക് ചെയ്തിട്ട് താഴോട്ട് Type of scholarships ൽ ഏട്ടാമത്തെ Jila Merit Award select ചെയ്യുക. വലതു വശമുള്ള Apply online ൽ click ചെയ്യുക.
- Registration details:
- Board of matriculation(10th) or equivalent exam passed എന്നതിൽ : Board of public exam Kerala state select ചെയ്യുക
- Register No/Roll No of matriculation exam passed: SSLC register number കൊടുക്കുക
- Year of passing 2023 select ചെയ്യുക അപ്പോൾ Registration ID കിട്ടും. അത് സൂക്ഷിച്ച് വയ്ക്കുക വയ്ക്കണം.
- Personal details:
- Name, DOB,sex, Nationality, Name of parent, relationship, occupation, mobile number, email ID ഇത്രയും കൊടുക്കുക.
- Password settings:
- ഇഷ്ടമുള്ള പാസ് വേഡ് കൊടുക്കാം
- Board of matriculation(10th) or equivalent exam passed എന്നതിൽ : Board of public exam Kerala state select ചെയ്യുക
- Register No/Roll No of matriculation exam passed: SSLC register number കൊടുക്കുക
- Year of passing 2023 select ചെയ്യുക അപ്പോൾ Registration ID കിട്ടും. അത് സൂക്ഷിച്ച് വയ്ക്കുക വയ്ക്കണം.
- Name, DOB,sex, Nationality, Name of parent, relationship, occupation, mobile number, email ID ഇത്രയും കൊടുക്കുക.
- ഇഷ്ടമുള്ള പാസ് വേഡ് കൊടുക്കാം
തുടർന്ന് താഴെ വലത് വശത്തുള്ള Save& Proceed-ൽ Click ചെയ്യുക. അപ്പോൾ അടുത്ത പേജ് വരും. അവിടെ Full address കൊടുക്കാൻ വരും. അതിന് ശേഷം save& next ക്ളിക് ചെയ്യുക. അതിൽ present institution & course details കൊടുക്കാൻ വരും. അതിൽ institution type ൽ ആദ്യത്തെ higher secondary state select ചെയ്യണം. Name of institution നമ്മുടെ സ്കൂൾ സെലക്ട് ചെയ്യണം (താഴെയായി സ്കൂളുകളുടെ പേര് നൽകിയിട്ടുണ്ട് )
- Course type: Higher secondary
- Course: Biology/Computer science/commerce
- Current year: 1 എന്നേ കൊടുക്കാവു
- Date of admission ൽ 05/07/2023 കൊടുക്കണം.
- Admission number കൊടുക്കണം
- Attending full time course ൽ YES കൊടുക്കണം.
- Exam passed: Matriculation
- Stream: Govt Aided/unaided
- Year of passing:2022-23
- Total marks:950
- Maximum marks:1000
- Percentage:95
- Receiving other scholarship : No
Save & next
Bank details: Type of Bank ൽ ബാങ്ക് സെലക്ട് ചെയ്യുക. IFSC, account number എന്നിവ കൊടുക്കണം
അടുത്തത് declaration ആണ്. അതിലെ ചെറിയ ബോക്സിൽ ടിക് ചെയ്തിട്ട് save & next കൊടുക്കണം. അപ്പോൾ ഇടത് വശത്ത് മുകളിൽ corner ൽ DMS വരും.അതിൽ കളിക് ചെയ്യണം. ആ പേജിൽ ഏറ്റവും താഴെ selection list DMS ൽ state, district, SSLC school name കൊടുക്കുമ്പോൾ നമ്മുടെ പേര് വരും. അതിന് താഴെയുള്ള submit കൊടുക്കുക. തുടർന്ന് വരുന്ന പേജിലും submit കൊടുക്കുക. അപ്പോൾ application submitted successfully എന്ന് കാണിക്കും. അതിൽ ഒ.കെ കൊടുക്കുമ്പോൾ വരുന്ന പേജിൽ view/print ൽ നിന്നും പ്രിൻ്റ് എടുത്ത് ഒപ്പിട്ട് ഫോട്ടോ പതിച്ച് ആവശ്യമായ രേഖകൾ സഹിതം സ്കൂളിൽ തരണം
(സ്വന്തമായി ചെയ്യാൻ പ്രയാസമുള്ളവർ അക്ഷയകേന്ദ്രങ്ങളിൽ പോയി ചെയ്യാവുന്നതാണ്.)