ന്യൂനപക്ഷ വിദ്യാർഥികളുടെ വിദേശ പഠന സ്​കോളർഷിപ്പ്: മാനദണ്ഡം പുതുക്കി

 വി​ദേ​ശ രാജ്യങ്ങളിൽ ഉ​പ​രി​പ​ഠ​ന​ത്തി​ന്​ ന്യൂന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ്​​കോ​ള​ർ​ഷി​പ്പ് ​​ അ​നു​വ​ദി​ക്കു​ന്ന​തി​നുള്ള ​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പുതുക്കി നി​ശ്​​ച​യി​ച്ചു. 

വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, പി​എ​ച്ച്ഡി തുടങ്ങിയ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന​വർക്ക് മാത്രമാണ് സ്കോളർഷിപ്പ് ലഭിക്കുക.

 ബിപിഎ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ അ​ർ​ഹ​ത ഉണ്ടാകുക. 

ഡിപ്ലോമ/​പിജി ഡിപ്ലോമ ​കോഴ്സുകൾ പ​രി​ഗ​ണി​ക്കി​ല്ല. 

പുതിയ ഉത്തരവ് പ്രകാരം ഒ​രു വി​ദ്യാ​ർ​ഥി​ക്ക്​ അ​നു​വ​ദി​ക്കു​ന്ന ഉ​യ​ർന്ന സ്​​കോ​ള​ർ​ഷിപ്പ് ​തുക 5​​ ല​ക്ഷം രൂ​പ​യാ​ണ്. ബിപിഎ​ൽ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ മ​തി​യാ​യ അ​പേ​ക്ഷ​ക​രി​ല്ലെ​ങ്കി​ൽ, 8ലക്ഷം രൂ​പ​യി​ൽ താ​ഴെ കു​ടും​ബ വരു​മാ​ന​മു​ള്ള എപിഎ​ൽ വി​ഭാ​ഗ​ക്കാ​രെ​ പ​രി​ഗ​ണി​ക്കും. 

കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ പ​ഠോ പ​ർ​ദേ​ശ്​ പ​ദ്ധ​തിയുടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന​വ​ർ മറ്റു സ്​​കോള​ർ​ഷി​പ്പി​ന്​ അ​ർ​ഹ​ര​ല്ല. അ​പേ​ക്ഷ​ക​നും മാ​താ​പി​താ​ക്ക​ളും കേ​ര​ള​ത്തി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യി​രി​ക്ക​ണം. 

മുസ്​​ലിം, കൃ​സ്ത്യ​ൻ, സി​ഖ്, ബു​ദ്ധ, ജൈ​ന, പാ​ഴ്​​സി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക്​ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യാ​യി​രി​ക്കും സ്​​കോ​ള​ർ​ഷി​പ്​ അ​നു​വ​ദി​ക്കു​ക. 

ഒരു കു​ടും​ബ​ത്തി​ൽ ഒരാ​ൾ​ക്ക് മാത്രമേ സ്കോ​ള​ർ​ഷി​പ്പിന് അർഹതയുണ്ടാകൂ. അപേക്ഷകരുടെ പ്രായം 2024 ജൂ​ൺ ഒ​ന്നി​ന്​ 35ന്​ ​താ​ഴെ​യാ​യി​രിക്ക​ണം.

 വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ഇന്ത്യ​യി​ലെ ഉ​പ​കേ​ന്ദ്രങ്ങ​ളി​ലോ വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഇ​ന്ത്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി സം​യു​ക്​​ത​മാ​യി രാ​ജ്യ​ത്തി​ന​ക​ത്ത്​ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലോ പ​ഠി​ക്കു​ന്ന​വ​ർക്ക് സ്കോളർഷിപ്പ് ലഭിക്കില്ല. സ്​​​കോ​ള​ർ​ഷി​പ്പി​ന്​ തെ​ര​ഞ്ഞെ​ടു​ത്ത ശേ​ഷം മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ കോ​ഴ്സോ സ​ർ​വ​ക​ലാ​ശാ​ല​യോ മാ​റി​യാ​ൽ തു​ക തി​രി​ച്ച​ട​ക്ക​ണം. അതാത് വർഷം തന്നെ ​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ഠ​നം ആ​രം​ഭി​ച്ചി​രി​ക്ക​ണം.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment