പിടിഎകളും എസ്എംസികളും സ്കൂളിലെ അദ്ധ്യയന കാര്യത്തിലും ഭരണകാര്യങ്ങളിലും ഇടപെട്ട് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തരുത്: മന്ത്രി വി.ശിവൻകുട്ടി

സ്കൂൾ പിടിഎകളും എസ്എംസികളും തങ്ങളിൽ നിക്ഷിപ്തമായ അധികാരങ്ങൾക്കുമപ്പുറം സ്കൂളിലെ അദ്ധ്യയന കാര്യത്തിലും ഭരണപരമായ കാര്യങ്ങളിലും ഇടപെട്ട് സ്കൂളുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുന്നില്ലെന്ന് ബന്ധപ്പെട്ടവർ ഉറപ്പാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്തെ സ്കൂൾ പിടിഎ കമ്മിറ്റികളുടെ പ്രവർത്തനം സംബന്ധിച്ച് പരാതികൾ ചില മേഖലകളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. സ്കൂളിലെ പഠന പ്രവർത്തനങ്ങളും സമാധാന അന്തരീക്ഷവും വികസന പ്രവർത്തനങ്ങളും പൊതു ജനങ്ങളും രക്ഷകർത്തൃ സമൂഹവും ആഗ്രഹിക്കുന്ന രൂപത്തിൽ നടപ്പിലാക്കാൻ സ്കൂൾ അധികൃതരെയും വിദ്യാർത്ഥികളെയും സഹായിക്കുക എന്നതാണ് സ്കൂൾ പി.ടി.എ. കളുടെയും എസ്.എം.സി. കളുടെയും മുഖ്യമായ കടമയും ലക്ഷ്യവും. സ്കൂളുകളിലെ പി.ടി.എ. അംഗത്വ ഫീസ്, പ്രത്യേക ആവശ്യങ്ങൾക്കായുള്ള പണപ്പിരിവ് എന്നിവ സംബന്ധിച്ച് വിവിധങ്ങളായ പരാതികൾ രക്ഷിതാക്കളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. ഈ വിഷയങ്ങളെ സംബന്ധിച്ച് പി.ടി.എ. കൾക്കോ വ്യക്തികൾക്കോ ആക്ഷേപം ഉള്ള പക്ഷം പരാതി ലഭ്യമാക്കിയാൽ വകുപ്പിലെ ചുമതലയുള്ള ഉദ്യോഗസ്ഥർ ആവശ്യമായ പരിശോധനകൾ നടത്തുമെന്നിരിക്കെ ചില സ്കൂളുകളിലെങ്കിലും പി.ടി.എ. കളും എസ്.എം.സി. കളും തങ്ങളിൽ നിക്ഷിപ്തമായ അധികാരങ്ങൾക്കുമപ്പുറം സ്കൂളിലെ അദ്ധ്യയന കാര്യത്തിലും ഭരണപരമായ കാര്യങ്ങളിലും ഇടപെട്ട് സ്കൂളുകളുടെ സുഗമമായ  പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ ഈ കാര്യങ്ങളിൽ ആവശ്യമായ ആലോചന നടത്തി തുടർ തീരുമാനങ്ങൾ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment