+2 കഴിഞ്ഞവർക്ക് 80,000രൂപ സ്കോളർഷിപ്പോടെ ഇന്റഗ്രേറ്റഡ് ശാസ്ത്രപഠനം

പ്ലസ് ടു കഴിഞ്ഞവർക്ക്  ദേശീയ തലത്തിലുള്ള സ്ഥാപനങ്ങളിൽ  സ്കോളർഷിപ്പോടെ ശാസ്ത്ര  വിഷയങ്ങൾ പഠിക്കാൻ അവസരം. നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (NEST) വഴിയാണ് തിരഞ്ഞെടുപ്പ്. കേന്ദ്ര ആറ്റമിക്


എനർജി വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങളായ ഭുവനേശ്വർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്, യൂണിവേഴ്സിറ്റി ഓഫ് മുംബൈയുടെ  ഡിപ്പാർട്മെൻറ്ഓഫ് ആറ്റമിക് എനർജി സെൻറർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് എന്നീ സ്ഥാപനങ്ങളിലാണ് 5 വർഷ ഇൻറഗ്രേറ്റഡ് എം.എസ്‌.സി. കോഴ്സിൽ പ്രവേശനം. പ്രവേശനം  നേടുന്നവർക്ക് സ്കോളർഷിപ്പ് ലഭിക്കും.

നൈസർ, ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എച്ച്.ബി.എൻ.ഐ.) ഓഫ് കാംപസ് സെൻറർ ആണ്. നൈസറിലെ എല്ലാ അക്കാദമിക് പ്രോഗ്രാമുകളും എച്ച്.ബി.എൻ.ഐൽ. അഫിലിയേറ്റു ചെയ്തിട്ടുണ്ട്. സി.ഇ.ബി.എസ്., മുംബൈ യൂണിവേഴ്സിറ്റിയുടെ കലീന കാംപസിൽ പ്രവർത്തിക്കുന്നു. ബിരുദം നൽകുന്നത് മുബൈ യൂണിവേഴ്സിറ്റി ആണ്. രണ്ടു സ്ഥാപനങ്ങളിലും, ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയിൽ ഇൻറഗ്രേറ്റഡ് എം.എസ് സി. പ്രോഗ്രാമുകൾ ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക്  http://niser.ac.inhttp://cbs.ac.in സന്ദർശിക്കുക 

സ്കോളർഷിപ്പ്/ഗ്രാന്റ്

കേന്ദ്ര സർക്കാർ ആറ്റമിക് എനർജി വകുപ്പിന്റെ ദിശ പദ്ധതി വഴി പ്രതിവർഷം 60,000 രൂപയുടെ സ്കോളർഷിപ്പിന് അർഹത ലഭിക്കും. കൂടാതെ സമ്മർ ഇന്റേൺഷിപ്പിനായി പ്രതിവർഷം 20,000 രൂപ ഗ്രാൻറ് ആയും ലഭിക്കും. ഇൻസ്പയർ – ഷീ (സ്കോളർഷിപ്പ് ഫോർ ഹയർ എജുക്കേഷൻ) സ്കീമിലേക്ക് ശാസ്ത്രസാങ്കേതികവകുപ്പ് തിരഞ്ഞെടുക്കുന്നവർക്ക് ഇതേ മൂല്യമുള്ള ഇൻസ്പയർ സ്കോളർഷിപ്പ് ലഭിക്കും. നിശ്ചിത കട്ട് ഓഫ് മാർക്ക് നേടി, രണ്ടു സ്ഥാപനങ്ങളിൽനിന്നും കോഴ്സ് പൂർത്തിയാക്കുന്ന, മികവു തെളിയിക്കുന്നവർക്ക്, ഭാഭാ അറ്റോമിക് റിസർച്ച് സെൻറർ (ബാർക്) ട്രെയിനിങ് സ്കൂൾ പ്രവേശനത്തിന് നേരിട്ട് ഇൻറർവ്യൂവിന് ഹാജരാകാൻ അവസരം ലഭിക്കും.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment