Plus Two Admission Kerala 2020-21

Plus2 Admission 2021



ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി 2020 ജൂലൈ  29 മുതൽ സമര്‍പ്പിക്കാം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാവും പ്രവേശന നടപടികള്‍.


അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാം. ഓഗസ്റ്റ് 14 വരെ അപേക്ഷകള്‍ സ്വീകരിക്കും. സ്‌കൂളുകളില്‍ അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങളോടെയുള്ള ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും. ജൂലായ് 29 മുതല്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നതുവരെ ഹെല്‍പ്പ് ഡെസ്‌കുകളുടെ പ്രവര്‍ത്തനം തുടരും.

Alert message : This alert needs your attention


How to Apply Online? (Malayalam Help File)
Prospectus 2020-2021
Application Form 2020-2021

Appendix 2

Appendix 3

Appendix 4

Appendix 5

Appendix 9



AGE LIMIT, QUALIFICATION FOR +2 COURSE IN KERALA 

 As a rule, minimum 15 years and maximum 20 years. Reserved categories can have 2 years relaxation on upper age limit. 

Qualification: 

SSLC (Kerala), CBSE, ICSE, THSLC, or equivalent exam from other Indian states or abroad. 

പ്രവേശന യഗ്യത

എസ് എസ് എൽസി, സി​​​ബി​​​എ​​​സ്ഇ, ഐ​​​സി​​​എ​​​സ്ഇ, ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി പരീ​​​ക്ഷ വി​​​ജ​​​യി​​​ച്ച​​​വ​​​ർ​​​ക്കും, മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും എ​​​സ്എ​​​സ്എ​​​ൽ​​​സി​​​ക്ക് തു​​​ല്യ​​​മാ​​​യ പ​​​രീ​​​ക്ഷ വി​​​ജ​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

ഒ​​​രു റ​​​വ​​​ന്യു ജി​​​ല്ല​​​യി​​​ലേ​​​ക്ക് ഒ​​​രു വി​​​ദ്യാ​​​ർ​​​ഥി ഒ​​​ന്നി​​​ൽ കൂ​​​ടു​​​ത​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ൾ മെ​​​റി​​​റ്റ് സീ​​​റ്റി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ പാ​​​ടി​​​ല്ല. ഒ​​​ന്നി​​​ല​​​ധി​​​കം റ​​​വ​​​ന്യു ജി​​​ല്ല​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം തേ​​​ടു​​​ന്ന​​​വ​​​ർ ഓ​​​രോ ജി​​​ല്ല​​​യി​​​ലേ​​​ക്കും പ്ര​​​ത്യേ​​​കം അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണം. അ​​​പേ​​​ക്ഷാ​​​ഫോ​​​റ​​​ത്ത​​​ന്‍റെ നി​​​ർ​​​ദി​​​ഷ്ട ഫീ​​​സ് (25 രൂ​​​പ) പ്ര​​​വേ​​​ശ​​​ന സ​​​മ​​​യ​​​ത്തെ ഫീ​​​സി​​​നോ​​​ടൊ​​​പ്പം ന​​​ൽ​​​കി​​​യാ​​​ൽ മ​​​തി​​​യാ​​​കും.


മാ​​​നേ​​​ജ്മെ​​​ന്‍റ്, ക​​​മ്യൂ​​​ണി​​​റ്റി, അ​​​ണ്‍- എ​​​യ്ഡ​​​ഡ് ക്വോ​​​ട്ട പ്ര​​​വേ​​​ശ​​​നം

എ​​​യ്ഡ​​​ഡ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ മാ​​​നേ​​​ജ്മെ​​​ന്‍റ് ക്വോ​​​ട്ട സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള അ​​​ധി​​​കാ​​​രം അ​​​ത​​​ത് മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ​​​ക്കാ​​​ണ്. മാ​​​നേ​​​ജ്മെ​​​ന്‍റ്, ക​​​മ്യൂ​​​ണി​​​റ്റി, അ​​​ണ്‍ എ​​​യ്ഡ​​​ഡ് ക്വോ​​​ട്ട സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ അ​​​ത​​​ത് സ്കൂ​​​ളി​​​ൽ നി​​​ന്ന് പ്ര​​​ത്യേ​​​ക അ​​​പേ​​​ക്ഷാ​​​ഫോം വാ​​​ങ്ങി പൂ​​​രി​​​പ്പി​​​ച്ച ന​​​ൽ​​​കേ​​​ണ്ട​​​താ​​​ണ്.

ഹെ​​​ൽ​​​പ് ഡ​​​സ്ക്കു​​​ക​​​ൾ

പ്ര​​​വേ​​​ശ​​​നം സം​​​ബ​​​ന്ധി​​​ച്ചു​​ള്ള സം​​​ശ​​​യ​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് സ്കൂ​​​ൾ ത​​​ല​​​ത്തി​​​ൽ അ​​​ധ്യാ​​​പ​​​ക​​​രും ര​​​ക്ഷ​​​ക​​​ർ​​​തൃ സ​​​മി​​​തി​​​യം​​​ഗ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഹെ​​​ൽ​​​പ് ഡ​​​സ്ക്ക് സ്കൂ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കും. സി​​​ബി​​​എ​​​സ്ഇ വി​​​ഭാ​​​ഗ​​​ത്തി​​​ൽ നി​​​ന്ന് മു​​​ഖ്യ അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ത ബോ​​​ർ​​​ഡ് ത​​​ല പ​​​രീ​​​ക്ഷ​​​യി​​​ൽ യോ​​​ഗ്യ​​​ത​​​നേ​​​ടി​​​യ​​​വ​​​ർ​​​ക്ക്മാ​​ത്ര​​മാ​​യി നി​​ജ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

ട്ര​​​യ​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ്

ആ​​​ദ്യ അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പ് ഒ​​​രു ട്ര​​​യ​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യി​​​ട്ടും മു​​​ഖ്യ അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ലൊ​​​ന്നി​​​ലും ഇ​​​ടം നേ​​​ടാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​ർ സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ലേക്ക് പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​നാ​​​യി നി​​​ല​​​വി​​​ലു​​​ള്ള അ​​​പേ​​​ക്ഷ പു​​​തു​​​ക്ക​​​ണം.

  ഏ​​​കജാ​​​ല​​​ക പ്ര​​​വേ​​​ശ​​​നം:പ്രധാന തീ​​​യ​​​തി​​​ക​​​ൾ

ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷാ സ​​​മ​​​ർ​​​പ്പ​​​ണം ഇ​​​ന്നു​​​മു​​​ത​​​ൽ
അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി: ഓ​​​ഗ​​​സ്റ്റ് 14
ട്ര​​​യ​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് : ഓ​​​ഗ​​​സ്റ്റ് 18
ആ​​​ദ്യ അ​​​ലോ​​​ട്ട്മെ​​​ന്‍റ്: ഓ​​​ഗ​​​സ്റ്റ് 24
മു​​​ഖ്യ അ​​​ലോട്ട്മെ​​​ന്‍റ് അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത്: സെ​​​പ്റ്റം​​​ബ​​​ർ 15


സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്മെ​​​ന്‍റ്

സെ​​​പ്റ്റം​​​ബ​​​ർ 22 മു​​​ത​​​ൽ ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ൻ​​​പ​​​തു വ​​​രെ
പ്ര​​​വേ​​​ശ​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി: ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ൻ​​​പ​​​ത്

സ്പോ​​​ർ​​​ട്സ് ക്വോട്ട പ്ര​​​വേ​​​ശ​​​നം

സ്പോ​​​ർ​​​ട്സ് മി​​​ക​​​വ് ര​​​ജി​​​സ്ട്രേ​​​ഷ​​​നും വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​നും:
ഓ​​​ഗ​​​സ്റ്റ് നാ​​​ലു മു​​​ത​​​ൽ 17 വ​​​രെ
ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ക്കേ​​​ണ്ട തീ​​​യ​​​തി: ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചു മു​​​ത​​​ൽ
അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി:​​​ഓ​​​ഗ​​​സ്റ്റ് 18
സ്പോ​​​ർ​​​ട്സ് ക്വോട്ട ആ​​​ദ്യ അ​​​ലോ​​​ട്ട്മെ​​​ന്‍റ്: ഓ​​​ഗ​​​സ്റ്റ് 24 ന്
​​​സ്പോ​​​ർ​​​ട്സ് ക്വോ​​​ട്ട മു​​​ഖ്യ അ​​​ലോ​​​ട്ട്മെ​​​ന്‍റ് അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത്: ഓ​​​ഗ​​​സ്റ്റ് ഏ​​​ഴ്

സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്മെ​​​ന്‍റ്

സ്പോ​​​ർ​​​ട്സ് മി​​​ക​​​വ് ര​​​ജി​​​സ്ട്രേ​​​ഷ​​​നും വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​നും:
സെ​​​പ്റ്റം​​​ബ​​​ർ 15 മു​​​ത​​​ൽ 17 വ​​​രെ
ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ക്കേ​​​ണ്ട തീ​​​യ​​​തി: സെ​​​പ്റ്റം​​​ബ​​​ർ 16
അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി: സെ​​​പ്റ്റം​​​ബ​​​ർ 17
സ്പോ​​​ർ​​​ട്സ് ക്വോട്ട സ​​​പ്ലെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്മെ​​​ന്‍റ് തീ​​​യ​​​തി: സെ​​​പ്റ്റം​​​ബ​​​ർ 18
സ്പോ​​​ർ​​​ട്സ് ക്വോ​​​ട്ട അ​​​വ​​​സാ​​​ന പ്ര​​​വേ​​​ശ​​​ന തീ​​​യ​​​തി: സെ​​​പ്റ്റം​​​ബ​​​ർ 22

ക​​​മ്യൂ​​​ണി​​​റ്റി ക്വോട്ട അ​​​ഡ്മി​​​ഷ​​​ൻ

ക​​​മ്യൂ​​​ണി​​​റ്റി ഡാ​​​റ്റാ എ​​​ൻ​​​ട്രി ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്: ഓ​​​ഗ​​​സ്റ്റ് 25 മു​​​ത​​​ൽ
റാ​​​ങ്ക് ലി​​​സ്റ്റ്,സെ​​​ല​​​ക്ട് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്: സെ​​​പ്റ്റം​​​ബ​​​ർ 17

അ​​​ഡ്മി​​​ഷ​​​ൻ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്: സെ​​​പ്റ്റം​​​ബ​​​ർ 17 മു​​​ത​​​ൽ
മാ​​​നേ​​​ജ്മെ​​​ന്‍റ്, അ​​​ണ്‍ എ​​​യ്ഡ​​​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റ് ക്വോ​​​ട്ട പ്ര​​​വേ​​​ശ​​​നം
പ്ര​​​വേ​​​ശ​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്: സെ​​​പ്റ്റം​​​ബ​​​ർ ഏ​​​ഴു​​​മു​​​ത​​​ൽ
പ്ര​​​വേ​​​ശ​​​നം അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത്: സെ​​​പ്റ്റം​​​ബ​​​ർ 15 ന്


പ്ലസ് വൺ  ഏകജാലക പ്രവേശനത്തിന് തയ്യാറെടുക്കുന്ന കുട്ടികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട  കാര്യങ്ങൾ:

രക്ഷിതാക്കളും കുട്ടികളും  സ്കൂളിൽ വന്ന് ഇപ്രകാരം അന്വേഷിക്കാറുണ്ട്: കുട്ടിയ്ക്ക് 90% മാർക്കുണ്ട്, 75% മാർക്ക് ഉണ്ട് ഈ സ്കൂളിൽ സയൻസിന് അഡ്മിഷൻ കിട്ടുമോ?   അല്ലെങ്കിൽ 5  A+ ഉണ്ട് 8 A+  3 B+ ഉണ്ട് അഡ്മിഷൻ കിട്ടുമോ എന്നെല്ലാം..

 ആദ്യം മനസ്സിലാക്കേണ്ടത്, കുട്ടിയ്ക്ക് കിട്ടിയ ആകെ മാർക്ക് അറിയാത്തിടത്തോളം കാലം കൃത്യമായ ശതമാനം കണക്കാക്കാൻ കഴിയില്ല  എന്നതാണ്.

നമുക്ക് കഴിയുന്നത്, കുട്ടിക്ക് കിട്ടിയ ഗ്രേഡ് മുൻനിർത്തി ഗ്രേഡ് പോയിൻറ് കണക്കാക്കുക എന്നതാണ്.

A+  -9
A    -8
B+  -7
B    -6
C+  -5
C    -4
D+  -3 
ഈ ടേബിൾ പ്രകാരം കുട്ടിയ്ക്ക് കിട്ടിയ ഗ്രേഡുകളെ ഗ്രേഡ് പോയിന്റുകളാക്കി അതിന്റെ മൊത്തം തുക കാണുക- ഇതാണ് TGP (Total Grade Point) അഥവ മൊത്തം ഗ്രേഡ് പോയിന്റ്.

TGP യെ മാത്രം നോക്കി പ്രവേശന സാധ്യത പരിശോധിക്കാൻ കഴിയില്ല. 
TGP യോടൊപ്പം ഗൗരവത്തോടെ വിലയിരുത്തേണ്ട ഒന്നാണ് GSW.

എന്താണ് GSW?

GSW- total Grade value of subjects for which Weightage  is given. (തെരഞ്ഞെടുക്കുന്ന കോമ്പിനേഷന് വെയ്റ്റേജ നൽകുന്ന വിഷയങ്ങൾ).

ഒരു കുട്ടി ഏത് കോമ്പിനേഷൻ ആണോ ആഗ്രഹിക്കുന്നത്, ആ കോമ്പിനേഷന് കിട്ടുന്ന വെയ്റ്റേജ് ഗ്രേഡ് പോയിന്റ് കണക്കാക്കുന്നത് എങ്ങിനെ എന്ന് നോക്കാം. 

ആകെ 46 തരം കോമ്പിനേഷനുകൾ ഉണ്ടെങ്കിലും കുട്ടിക്ക് പോയി വരാവുന്ന ദൂരത്തിലുള്ള ഓരോ സ്കൂളുകളിലും ശരാശരി മൂന്നോ നാലോ കോമ്പിനേഷനുകളേ കാണൂ. അപേക്ഷ സമർപ്പിക്കാൻ പോകുന്നതിന് മുമ്പ് ഇത് രക്ഷിതാക്കളും കുട്ടികളും കൃത്യമായി മനസ്സിലാക്കിയിരിക്കണം.

കോഴ്സ് കോഡ് 01 മുതൽ 09 വരെ സയൻസ് കോമ്പിനേഷൻ ആണെങ്കിലും, കോഡ് 04 മുതൽ 08 വരെയുള്ള കോമ്പിനേഷന് ഫിസിക്സ്, കെമിസ്ട്രി & മാത്തമാറ്റിക്സ് ആണ് വെയ്റ്റേജ് നൽകുന്ന വിഷയങ്ങൾ. 

01, 02, 03 & 09 ബയോ മാത്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു. 
ഈ ഗ്രൂപ്പിന്റെ വെയ്റ്റേജ് വിഷയങ്ങൾ മേൽ പറഞ്ഞ വിഷയങ്ങളുടെ കൂടെ ബയോളജിയെ കൂടി പരിഗണിക്കും. (ഫിസിക്സ്, കെമിസ്ട്രി, ബയോളജി & മാത്തമാറ്റിക്സ്) 

കോഡ് 10 മുതൽ 29 വരെയും 41,42,43,45,46 ഉം  ആയ ഹ്യൂമാനിറ്റീസ് കോമ്പിനേഷന് വെയ്റ്റേജ് നൽകുന്ന വിഷയം സോഷ്യൽ സയൻസ് മാത്രം ആണ്.

കോഡ് 30 മുതൽ 32 വരെയുള്ള ഹ്യുമാനിറ്റീസ് കോമ്പിനേഷന് സോഷ്യൽ സയൻസ് & മാത്തമാറ്റിക്സ് ഉം

കോഡ് 33,34,35 & 44 ന്റെ വെയ്റ്റേജ് വിഷയങ്ങൾ സോഷ്യൽ സയൻസ് & ഇംഗ്ലീഷ് ഉം ആണ്.

കോഡ് 36 മുതൽ 39 വരെയുള്ള കൊമേഴ്സ് കോമ്പിനേഷന് വെയ്റ്റേജ് നൽകുന്ന വിഷയങ്ങൾ മാത്തമാറ്റിക്സ് & സോഷ്യൽ സയൻസ് ആണ്.

ഇപ്രകാരം കുട്ടി തെരഞ്ഞെടുക്കുന്ന കോമ്പിനേഷന് കിട്ടുന്ന വെയ്റ്റേജ് പോയിന്റ് എത്രയെന്ന് തന്റെ മാർക്ക് ലിസ്റ്റ് നോക്കി കണക്കാക്കി വെക്കുക. ഈ തുകയാണ് GSW.

TGP  യെ പോലെ തന്നെ വളരെയധികം പ്രധാനപ്പെട്ടതാണ് GSW. പ്ലസ് വൺ പ്രവേശനത്തിന് GSW നിർണ്ണായകമായൊരു ഘടകമാണെന്ന് ഓർക്കുക.

ചില കുട്ടികളുടെ TGP തുല്യമായിരിക്കാം, പക്ഷെ, GSW തുല്യമായി വന്നോളണം എന്നില്ല. കുട്ടികൾ അവർക്ക് കിട്ടിയ ഗ്രേഡുകൾ ഏതാണ്ട് തുല്യമാണെന്ന് കണ്ട് ഒരേ കോമ്പിനേഷന് അപേക്ഷിച്ച് ചിലർക്ക് കിട്ടുകയും ചിലർക്ക് കിട്ടാതിരിക്കുകയും ചെയ്യുന്നതിന്റെ ഒരു കാരണം ഇതാണ്.

ഇനി B.P. (Bonus Point) എന്താണെന്ന് നോക്കാം

  1.  പത്താം തരം കേരള സിലബസിൽ (SSLC) പഠിച്ചവർക്ക് 3 ബോണസ് പോയിൻറ് ലഭിക്കും.
  2.  SSLC ക്ക് പഠിച്ചിരുന്ന അതേ സ്‌കൂളിൽ തന്നെ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
  3. താമസിക്കുന്ന അതേ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവയിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
  4. താമസിക്കുന്ന അതേ താലൂക്കിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 1 ബോണസ് പോയിൻറ് ലഭിക്കും.
  5. താമസിക്കുന്ന ഗ്രാമപഞ്ചായത്തിൽ ഗവ./എയ്‌ഡഡ്‌ ഹയർ സെക്കണ്ടറി സ്‌കൂൾ ഇല്ലാത്തവർക്ക് താലൂക്കിലെ മറ്റ് സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ  ബോണസ് പോയിൻറ് ലഭിക്കും.
  6. NCC (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം)., 
  7. സ്കൗട്ട് & ഗൈഡ് (രാഷ്ട്രപതി / രാജ്യ പുരസ്കാർ നേടിയവർ മാത്രം)., 
  8. നീന്തൽ അറിവ് (അപേക്ഷകൻ താമസിക്കുന്ന തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് കീഴിലുള്ള സ്പോർട്സ് കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. സ്പോർട്സ് കൗൺസിൽ രൂപീകരിച്ചിട്ടില്ലാത്ത മേഖലകളിലുള്ളവർ ജില്ല സ്പോർട്സ് കൗൺസിലിന്റെ സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്.(വാർഡ് മെമ്പർ, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ്/സെക്രട്ടറി തുടങ്ങിയവർ നൽകുന്ന സർട്ടിഫിക്കറ്റ് പരിഗണിക്കുകയില്ല.
  9.  സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കും 2 ബോണസ് പോയിൻറ് ലഭിക്കും.
  10. കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞ ജവാൻമാരുടെ മക്കൾക്ക് 5 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)
  11. ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്നുള്ള എക്സ് സർവീസുകാരുടെയും മക്കൾക്ക് 3 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)

ഈ പട്ടിക നോക്കി അപേക്ഷകന് എത്ര BP (ബോണസ് പോയിന്റ്) കിട്ടുമെന്ന് കണക്കാക്കുക.

എന്താണ് MP (Minus Point) ?

SSLC ആദ്യ തവണ പാസായിട്ടില്ലെങ്കിൽ, പാസാവാൻ എടുക്കുന്ന ഓരോ ചാൻസിനും 1 പോയിന്റ് വച്ച് കുറയ്ക്കും.


TS ( Total Subject) 

ആകെ വിഷയങ്ങളുടെ എണ്ണമാണിത്. SSLC ക്കാർക്ക് 10 ആണ്.


TSW (Total Subject for Weightage) 

തെരഞ്ഞെടുക്കുന്ന കോമ്പിനേഷന്റെ വെയ്റ്റേജ് വിഷയങ്ങളുടെ എണ്ണം ആണിത്.

ഇത് ബയോ മാത്സിന് 4,
മറ്റു സയൻസുകൾക്ക് 3, 
കൊമേഴ്സിന് 2, 
ഹ്യുമാനിറ്റീസിന് 1 എന്നിങ്ങനെയാണ് വരിക. 
( ഹ്യുമാനിറ്റീസ് കോഡ് 33,34,35 & 44 ന്റെ TSW 2 ആണ്.)

WGPA കണക്കാക്കുന്നത് എങ്ങിനെ

ഇനി  അഡ്മിഷന് മാനദണ്ഡമാകുന്ന WGPA കണക്കാക്കുന്നത് എങ്ങിനെ എന്ന് പരിശോധിക്കാം.

WGPA=

TGP+GSW         BP-MP
----------------- + -------------
TS +TSW              10


ഇപ്പോൾ കിട്ടിയ തുകയുടെ ഏഴ് ദശാംശ സ്ഥാനം വരെ എടുക്കുക. ഈ സംഖ്യയാണ് WGPA.

WGPA തുല്യമായി വരുമ്പോൾ വിവിധ മാനദണ്ഡങ്ങളെ മുൻ നിർത്തി ടൈ ബ്രേക്കിംഗ് ചെയ്യും.

സയൻസ് കോമ്പിനേഷന്, വെയ്റ്റേജ് വിഷയങ്ങളുടെ ഗ്രേഡ് പോയിന്റ് കുറവാണെങ്കിൽ ഹ്യുമാനിറ്റീസ്/ കൊമേഴ്സ് കോമ്പിനേഷന് വെയ്റ്റേജ് ഉണ്ടോ എന്ന് നോക്കണം. 

എല്ലാ കോമ്പിനേഷനും അതിന്റെ സാധ്യതകൾ ഉണ്ട്. 

സയൻസ് പഠിച്ചാൽ നല്ല ജോലി സാധ്യത ഉണ്ടാകും, ഹ്യുമാനിറ്റീസ് പഠിച്ചാൽ  മെച്ചമുണ്ടാകില്ല എന്നുള്ളതൊക്കെ തെറ്റായ ധാരണകളാണ്. 
അതുപോലെ തന്നെ സയൻസിന് പഠിക്കുന്നത് (അതും ബയോ മാത്സ്) മിടുക്കന്മാരുടെയും കൊമേഴ്സിന് പഠിക്കുന്നത് ഇടത്തരം മിടുക്കന്മാരുടേയും ഹ്യുമാനിറ്റീസിന് പഠിക്കുന്നത് മണ്ടന്മാരുടേയും അടയാളമാണെന്ന് കരുതുന്ന ധാരാളം രക്ഷിതാക്കളും കുട്ടികളും ഉണ്ട്, ഈ വിശ്വാസം ആനമണ്ടത്തരമാണെന്ന് പറയേണ്ടി വരും.  എല്ലാ കോമ്പിനേഷനും മിടുക്കന്മാർക്കുള്ളതാണ്, എല്ലാത്തിനും നല്ല ജോലി സാധ്യത/ഉപരി പഠന സാധ്യതയുണ്ട്, കോഴ്സ് കഴിയുന്ന ആൾ അതിനെ എപ്രകാരം ഉപയോഗപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്റെ സാധ്യത കിടക്കുന്നത്.

ദയവായി മറ്റുള്ളവരുടെ മുന്നിൽ മേനി പറയാൻ വേണ്ടി മാത്രം എടുത്താൽ പൊങ്ങാത്ത കോമ്പിനേഷൻ എടുക്കരുത്, എടുപ്പിക്കരുത്.

മറ്റുള്ളവരുടെ മുന്നിൽ ഗമ കാണിക്കുന്നതിനേക്കാൾ വലുതാണ് ഭാവി സുരക്ഷിതമാക്കൽ.  പത്താം ക്ലാസ്സിനു ശേഷം ഏതു കോഴ്സ് തെരഞ്ഞെടുക്കണമെന്നത് വിദ്യാർഥികളേയും രക്ഷിതാക്കളേയും ഒരു ഒരു പോലെ ആശയകുഴപ്പത്തിലുമാക്കുന്നുണ്ട്. സ്വാഭാവികമായും ജോലി സാധ്യതയ്ക്കു തന്നെയാണ് മുൻതൂക്കം നൽകേണ്ടതെങ്കിലും  തങ്ങളുടെ അഭിരുചി ഏതു മേഖലയിലാണ് എന്നതുകൂടി കോഴ്സ് തിരഞ്ഞെടുക്കുന്നതിനു മുൻപായി വിദ്യാർത്ഥികൾ മുഖവിലക്കെടുക്കേണ്ടതുണ്ട്. പ്രത്യേക കോഴ്സും കോമ്പിനേഷനും തെരഞ്ഞെടുക്കാൻ, രക്ഷിതാക്കൾ തീർക്കുന്ന സമ്മർദ്ദത്തിനപ്പുറം, ആ മേഖലയിൽ കൈകാര്യം ചെയ്യപ്പെടുന്ന വിഷയങ്ങളിലെ തന്റെ നിലവാരവും കഴിവും കൂടി വിദ്യാർഥി പരിഗണിക്കണം. ഇതിനു വിപരീതമായി, മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി, ഇഷ്ടമില്ലാത്ത കോഴ്സിനു കുട്ടികൾ ചേരുന്നതും  പിന്നീട് കോഴ്സ് പൂർത്തീകരിക്കാനാകാതെ അവർ ബുദ്ധിമുട്ടുന്നതും  എത്രയോ തവണ കണ്ടിരിക്കുന്നു. അതുപോലെ  അമിത ആത്മവിശ്വാസത്താൽ കുട്ടികൾ തെരഞ്ഞെടുക്കുന്ന പല കോഴ്സുകളും പിന്നീട് അവർക്കു തന്നെ ബാധ്യയാകുന്നതും വലിയ മാനസിക സംഘർഷത്തിലേയ്ക്ക് അവരെത്തിപ്പെടുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇപ്പോൾ പതിവാണു താനും.  കുട്ടിയുടെ താല്പര്യം, അഭിരുചി, കപ്പാസിറ്റി ഇതൊക്കെ നോക്കി കൊണ്ടാവണം അനുയോജ്യമായ കോമ്പിനേഷൻ തെരെഞ്ഞെടുക്കേണ്ടത്.

ഓപ്ഷൻ  നൽകേണ്ടത് എങ്ങിനെ ? 


വിദ്യാര്‍ത്ഥി പഠിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്‌കൂളും ആ സ്‌കൂളിലെ ഇഷ്ടപ്പെട്ട സബ്ജക്ട് കോമ്പിനേഷനുമാണ് ഒന്നാമത്തെ ഓപ്ഷനായി നല്‍കേണ്ടത്. ഒന്നാമത് ചോദിച്ച സ്ൂകളിലെ ഇഷ്ടപ്പെട്ട കോമ്പിനേഷന്‍ ലഭിക്കുന്നില്ലെങ്കില്‍, അടുത്തതായി പരിഗണിക്കേണ്ട സ്‌കൂളും കോമ്പിനേഷനും രണ്ടാമത്തെ ഓപ്ഷനായി നല്‍കണം. ഇങ്ങനെ കൂടുതല്‍ പരിഗണന നല്‍കുന്ന സ്‌കൂളുകള്‍ ആദ്യമാദ്യം വരുന്ന രീതിയില്‍ സൗകര്യപ്രദമായ സ്‌കൂളുകളും ഇഷ്ടപ്പെട്ട കോമ്പിനേഷനുകളും നല്‍കുക. ഒരിക്കലും പരിഗണന കുറഞ്ഞ സ്‌കൂളുകളും കോമ്പിനേഷനുകളും ആദ്യ ഓപ്ഷനായി നല്‍കരുത്.

Smiley faceആദ്യം ഇഷ്ടവിഷയങ്ങളുള്ള സമീപ പ്രദേശത്തെ സ്‌കൂളുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കണം. അതിനുശേഷം ഈ സ്‌കൂളുകളെയും കോഴ്സുകളെയും വിദ്യാര്‍ത്ഥിയുടെ മുന്‍ഗണനയനുസരിച്ച് ക്രമീകരിക്കുക. സ്‌കൂള്‍, സബ്ജക്ട് കോമ്പിനേഷന്‍, മുന്‍ഗണന എന്നിവ പലപ്രാവശ്യം ഉറപ്പുവരുത്തിയ ശേഷം മാത്രം അപേക്ഷാഫോറത്തിലേക്ക് പകര്‍ത്തുക.

സ്‌കൂള്‍ കോഡുകളും കോമ്പിനേഷന്‍ കോഡുകളും പ്രോസ്‌പെക്ടസ്  പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രം രേഖപ്പെടുത്തുക.

ഒരിക്കലും അപേക്ഷകന്‍ ആവശ്യപ്പെടാത്ത ഒരു സ്‌കൂളിലേക്കും ഏകജാലക സംവിധാനം വഴി അലോട്ട്മെന്റ് നല്‍കില്ല. അതിനാല്‍ വിദ്യാര്‍ത്ഥിക്ക് യാത്രാസൗകര്യമുള്ള സ്‌കൂളുകളുടെ പേരും അഡ്രസ്സും കോഡും നന്നായി ഉറപ്പുവരുത്തിയ ശേഷം മാത്രം എഴുതുക.

ചില സ്‌കൂളുകളുടെ പേരുകള്‍/സ്ഥലപ്പേരുകള്‍ സാദൃശ്യങ്ങളുള്ളവയുണ്ടാകും. അതിനാല്‍ അത്തരം സ്‌കൂളുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക

അപേക്ഷന്‍ നല്‍കിയ ഏതെങ്കിലും ഒരു ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചാല്‍ അലോട്ട് ചെയ്ത ഓപ്ഷന് ശേഷമുള്ള എല്ലാ ഓപ്ഷനുകളും (Lower options) തനിയെ റദ്ദാകും. എന്നാല്‍ അലോട്ട് ചെയ്ത ഓപ്ഷന് മുകളിലുള്ള ഓപ്ഷനുകള്‍ (Higher options) സ്ഥിരപ്രവേശനം നേടുന്നത് വരെ നിലനില്‍ക്കും. ആവശ്യമുള്ള പക്ഷം തിരഞ്ഞെടുത്ത Higher option കള്‍ മാത്രമായി ക്യാന്‍സല്‍ ചെയ്യാവുന്നതാണ്. ഇതിനായി ഡയറക്ടറേറ്റില്‍ നിന്ന് അറിയിക്കുന്ന സമയപരിധിക്കുള്ളില്‍ അപേക്ഷിക്കണം.
ആവശ്യമുള്ള പക്ഷം എത്ര ഓപ്ഷനുകള്‍ വേണമെങ്കിലും നല്‍കാം. എന്നാല്‍ പഠിക്കാന്‍ താത്പര്യമുള്ളതും യാത്രാ സൗകര്യമുള്ളതുമായ സ്‌കൂളുകള്‍ മാത്രം ഓപ്ഷനുകളായി നല്‍കുക. ആദ്യ അലോട്ട്മെന്റിൽ തന്നെ താൽക്കാലിക അഡ്മിഷൻ എങ്കിലും കിട്ടണമെങ്കിൽ അപേക്ഷയിൽ ധാരാളം ഓപ്ഷനുകൾ കൊടുത്തിരിക്കണം

ആദ്യ അലോട്ട്മെന്റിൽ തന്നെ അഡ്മിഷൻ കിട്ടുമോ?

അപേക്ഷന് ആദ്യ അലോട്ട്മെന്റിൽ തന്നെ ഇഷ്ടപ്പെട്ട സ്കൂളിലെ ഇഷ്ടപ്പെട്ട കോമ്പിനേഷന് പ്രവേശനം കിട്ടിക്കൊള്ളണമെന്നില്ല, മറ്റു സ്കൂളുകളിലേക്കാണ് അലോട്ട്മെന്റ് വന്നതെങ്കിൽ, അലോട്ട്മെന്റ് പ്രിന്റ് ഔട്ടും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി പ്രസ്തുത സ്കൂളിൽ ഹാജരായി താൽക്കാലിക അഡ്മിഷൻ എടുക്കുകയും അടുത്ത അലോട്ട്മെന്റ് വരെ കാത്തിരിക്കുകയും ചെയ്യുക. അടുത്ത അലോട്ട്മെന്റിൽ മാറ്റം വന്നാൽ പുതിയ അലോട്ട്മെന്റ് പ്രിന്റ് എടുത്ത് താൽക്കാലിക പ്രവേശനം കിട്ടിയ സ്കൂളിൽ നിന്നും ഒറിജിനൽ സർട്ടിഫിക്കറ്റുകൾ തിരിച്ചു വാങ്ങി പുതിയ സ്കൂളിൽ സ്ഥിരമായി പ്രവേശനം നേടാം. 

അലോട്ട്‌മെന്റ് ലഭിക്കുന്ന സ്‌കൂളില്‍ താല്‍ക്കാലികമോ സ്ഥിരമോ ആയ പ്രവേശനം നേടണം. ഇല്ലെങ്കില്‍ വിദ്യാര്‍ത്ഥി 'നോണ്‍ ജോയിനിങ്' ആയി റിപ്പോര്‍ട്ട് ചെയ്യപ്പെടും. തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ ഇവരെ പരിഗണിക്കില്ല.

മുന്‍വര്‍ഷം ഓരോ സ്‌കൂളിലും വ്യത്യസ്ത കോമ്പിനേഷനുകളില്‍ ഒന്നാമത്തെ അലോട്ട്മെന്റിന്റെ അവസാനം പ്രവേശനം ലഭിച്ച റാങ്കുകാരുടെ (കാറ്റഗറി തിരിച്ച്) ഗ്രേഡ് പോയിന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍ ലഭ്യമാക്കും . ഇത് പരിശോധിച്ചാല്‍ ഓരോ സ്‌കൂളിലുമുള്ള അഡ്മിഷന്‍ സാധ്യത മനസ്സിലാക്കാനും അതനുസരിച്ച് ഓപ്ഷനുകള്‍ ക്രമീകരിക്കാനും കഴിയും.

ഇതേ പോലെ കോമ്പിനേഷൻ ട്രാൻസ്ഫറിനും അവസരമുണ്ടാകും എന്നു കൂടി ഓർക്കുക .


.
For HSE admission: 
www.hscap.kerala.gov.in



സംസ്ഥാനത്തിലെ നിലവിലുള്ള വിവിധ പ്ലസ്ടു കോമ്പിനേഷനുകൾ

സംസ്ഥാനത്തെ പ്ലസ് ടു മേഖലയിൽ സയൻസിൽ 10 കോമ്പിനേഷനുകളും കൊമേഴ്സിൽ 4 കോമ്പിനേഷനുകളും ഹ്യുമാനിറ്റീസിൽ വൈവിധ്യമാർന്ന 32 കോമ്പിനേഷനുകളുമുണ്ട്.


Course Code Subject Combinations Practical
1 Physics, Chemistry, Biology, Mathematics Yes
2 Physics, Chemistry, Biology, Home Science Yes
3 Physics, Chemistry, Home Science, Mathematics Yes
4 Physics, Chemistry, Geology, Mathematics Yes
5 Physics, Chemistry, Mathematics, Computer Science Yes
6 Physics, Chemistry, Mathematics, Electronics Yes
7 Physics, Chemistry, Computer Science, Geology Yes
8 Physics, Chemistry, Mathematics, Statistics Yes
9 Physics, Chemistry, Biology, Psychology Yes
10 History, Economics, Political Science, Geography Yes
11 History, Economics, Political Science, Sociology No
12 History, Economics, Political Science, Geology Yes
13 History, Economics, Political Science, Music Yes
14 History, Economics, Political Science, Gandhian Studies Yes
15 History, Economics, Political Science, Philosophy No
16 History, Economics, Political Science, Social Work Yes
17 Islamic History, Economics, Political Science, Geography Yes
18 Islamic History, Economics, Political Science, Sociology No
19 Sociology, Social Work, Psychology, Gandhian Studies Yes
20 History, Economics, Political Science, Psychology Yes
21 History, Economics, Political Science, Anthropology No
22 History, Economics, Geography, Malayalam Yes
23 History, Economics, Geography, Hindi Yes
24 History, Economics, Geography, Arabic Yes
25 History, Economics, Geography, Urdu Yes
26 History, Economics, Geography, Kannada Yes
27 History, Economics, Geography, Tamil Yes
28 History, Economics, Sanskrit Sahitya, Sanskrit Sastra No
29 History, Philosophy, Sanskrit Sahitya, Sanskrit Sastra No
30 History, Economics, Political Science, Statistics Yes
31 Sociology, Social Work, Psychology, Statistics Yes
32 Economics, Statistics, Anthropology, Social Work Yes
33 Economics, Gandhian Studies, Communicative English, Computer Applications Yes
34 Sociology, Journalism, Communicative English, Computer Applications Yes
35 Journalism, English Literature, Communicative English, Psychology Yes
36 Business Studies, Accountancy, Economics, Mathematics No
37 Business Studies, Accountancy, Economics, Statistics Yes
38 Business Studies, Accountancy, Economics, Political Science No
39 Business Studies, Accountancy, Economics, Computer Applications Yes
40 Physics, Chemistry, Mathematics, Electronic Service Technology Yes
41 History, Economics, Sociology, Malayalam No
42 History, Economics, Political Science, Malayalam No
43 History, Economics, Gandhian Studies, Malayalam Yes
44 Social Work, Journalism, Communicative English, Computer Applications Yes
45 History, Economics, Sociology, Hindi No
46 History, Economics, Sociology, Arabic No




PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

إرسال تعليق