VHSE Admission 2020-21 Help Page

Plus two / VHSE Admission 2020-21


വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി 2020 ജൂലൈ  29 മുതൽ സമര്‍പ്പിക്കാം. ഈ വർഷം പ്രവേശനം പൂർണമായും ഓൺലൈൻ മാത്രം  ആയിരിക്കും 



Alert message : This alert needs your attention.

അപേക്ഷ  സമർപ്പണത്തിന് പതിനഞ്ചു ദിവസത്തിലേറെ സമയം നൽകിയിരിക്കുന്നതിനാൽ ആദ്യ ദിവസങ്ങളിൽ തിരക്കും തിടുക്കവും ഒന്നും ആവശ്യമില്ല. കാര്യങ്ങൾ എല്ലാം കൃത്യമായി ബോധ്യപ്പെട്ടതിനു ശേഷം അപേക്ഷ സമർപിക്കുന്നതാണ് അഭികാമ്യം. 


വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഇനി NSQF തിളക്കവും. അംഗീകാരമുള്ള NSQF പാഠ്യപദ്ധതി നടപ്പിലാക്കി കേരള സർക്കാർ 

പത്ത് കഴിഞ്ഞാല്‍ പ്ലസ് ടു. പ്ലസ് ടു കഴിഞ്ഞാല്‍ ബിരുദം. പിന്നെ ബിരുദാന്തരബിരുദം. വിദ്യാഭ്യാസത്തെ കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാട് ഇങ്ങനെ നീളുന്നു. എന്നാൽ എസ്.എസ്.എല്‍.സി. പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി പോലെ തന്നെ തിരഞ്ഞെടുക്കാവുന്നതാണ് വിഎച്ച്എസ്ഇ. 

എസ്‌.എസ്‌.എല്‍.സി /തത്തുല്യ പരീക്ഷ പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഹയര്‍സെക്കണ്ടറി പഠനത്തോടൊപ്പം ഇഷ്ടപ്പെട്ട ഒരു തൊഴില്‍ മേഖല തിരഞ്ഞെടുക്കുന്നതിനും പരിശീലനം നേടുന്നതിനും സ്കില്‍ സര്‍ട്ടിഫിക്കറ്റ്‌ കരസ്ഥമാക്കുന്നതിനും VHSE  അവസരമൊരുക്കുന്നു. ഇതില്‍ പഠിതാവിന്‌ അക്കാദമിക്  പഠനത്തില്‍ നിന്ന്‌ സാങ്കേതിക നൈപുണി പഠനത്തിലേക്കും, തിരിച്ചും പോകാന്‍ കഴിയുന്ന തരത്തില്‍ ഉപരിപഠനസാധ്യതകളും ജോലി സാധ്യതകളും ഉറപ്പാക്കുന്നുണ്ട് .

കേരളത്തില്‍ 1983-84 കാലഘട്ടത്തിലാണ് വിഎച്ച്എസ്ഇ ആരംഭിച്ചത്. തിരഞ്ഞെടുത്ത 19 സ്‌കൂളുകളിലായിരുന്നു അന്ന് വിഎച്ച്എസ്ഇ പഠനം.  ഇന്ന് 389 സ്‌കൂളുകളിലായി 1100 ബാച്ചുകള്‍ വിഎച്ച്എസ്ഇക്ക് ഉണ്ട്. ഇതിലൂടെ 46  തൊഴിലധിഷ്ഠിത എൻ എസ്ക്യു എഫ്  കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാനായി നല്‍കുന്നു. 389 ല്‍ 128 സ്‌കൂളുകള്‍ സ്വകാര്യ എയിഡഡ് മേഖലയിലും 261 സ്‌കൂളുകള്‍ ഗവണ്‍മെന്റ് മേഖലയിലുമാണ്. 101 സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ 2018-19, 2019-20 അധ്യയന വർഷങ്ങളിലായി എൻ എസ്ക്യു എഫ് പദ്ധതി നടപ്പിലാക്കിയിരുന്നു. സംസ്ഥാനത്തെ ബാക്കി 288 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ 857 ബാച്ചുകളിൽ കൂടി എൻ എസ് ക് യുഎഫ് പാഠ്യപദ്ധതി നടപ്പാക്കാൻ ഈ വർഷം സർക്കാർ (NSQF Admission Govt Order) ഉത്തരവായി. 

സംസ്ഥാനത്തെ എല്ലാ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും ഏകജാലകസംവിധാനത്തിലൂടെയാണ്‌ പ്രവേശന പ്രക്രിയ നടക്കുന്നത്‌. 


വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളും സീറ്റുകളും


സംസ്ഥാനത്തൊട്ടാകെയുള്ള 389 വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ ഫിറ്റ്നസ്‌ ട്രെയിനര്‍ ഒഴികെയുള്ള കോഴ്‌സുകള്‍ക്ക്‌ ഏകജാലക സംവിധാനത്തിലൂടെയാണ്‌ പ്രവേശനം നടത്തുന്നത്‌. ഒരു ബാച്ചില്‍ 30 സീറ്റുക്ളാണുള്ളത്‌. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ തുടര്‍ന്നു ‌ വരുന്ന കോഴ്‌സുകളെ സംബന്ധിക്കുന്ന വിശദ വിവരം 

District-Wise School Name & Courses  List




വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി  കോഴ്‌സുകള്‍

Kerala First Year Vocational Higher Secondary VHSCAP Admission Plus One Course List. The List Contains Course Name and Respective Course Codes

The Table Helps to Apply Plus One Admission in Various Courses. 
 
SI.No. Course Code Course Name Code Subjects
1 1 Agriculture Machinery Operator AMO English, Entrepreneurship Development , Physics, Chemistry , Maths
2 2 Assistant Offset Printing Operator AOPO English, Entrepreneurship Development , Physics, Chemistry , Maths
3 3 Auto Service Technician AST English, Entrepreneurship Development , Physics, Chemistry , Maths
4 4 Distribution Lineman DL English, Entrepreneurship Development , Physics, Chemistry , Maths
5 5 Domestic Biometric Data Operator DBDO English, Entrepreneurship Development , Physics, Chemistry , Maths
6 6 Draughtsman DTN English, Entrepreneurship Development , Physics, Chemistry , Maths
7 7 Electrician Domestic Solutions EDS English, Entrepreneurship Development , Physics, Chemistry , Maths
8 8 Fabric Checker FCC English, Entrepreneurship Development , Physics, Chemistry , Maths
9 9 Field Technician Air Conditioner FTAC English, Entrepreneurship Development , Physics, Chemistry , Maths
10 10 Field Technician Computing & Peripherals FTCP English, Entrepreneurship Development , Physics, Chemistry , Maths
11 11 Graphic Designer GCD English, Entrepreneurship Development , Physics, Chemistry , Maths
12 12 Inline Checker ILC English, Entrepreneurship Development , Physics, Chemistry , Maths
13 13 Junior Software Developer JSD English, Entrepreneurship Development , Physics, Chemistry , Maths
14 14 Machine Operator Assistant - Plastics Processing MOPP English, Entrepreneurship Development , Physics, Chemistry , Maths
15 15 Optical Fiber Technician OFT English, Entrepreneurship Development , Physics, Chemistry , Maths
16 16 Plumber General II PG English, Entrepreneurship Development , Physics, Chemistry , Maths
17 17 Solar & LED Technician (Electronics) SLT English, Entrepreneurship Development , Physics, Chemistry , Maths
18 18 Assistant Fashion Designer AFD English, Entrepreneurship Development , Physics, Chemistry , Biology
19 19 Assistant Physiotherapist APT English, Entrepreneurship Development , Physics, Chemistry , Biology
20 20 Baby Caregiver BCG English, Entrepreneurship Development , Physics, Chemistry , Biology
21 21 Beauty Therapist BT English, Entrepreneurship Development , Physics, Chemistry , Biology
22 22 Dairy Processing Equipment Operator DPEO English, Entrepreneurship Development , Physics, Chemistry , Biology
23 23 Dental Assistant DLA English, Entrepreneurship Development , Physics, Chemistry , Biology
24 24 Diary Farmer Entrepreneur DFE English, Entrepreneurship Development , Physics, Chemistry , Biology
25 25 Diet Assistant DTA English, Entrepreneurship Development , Physics, Chemistry , Biology
26 26 Fish and Seafood Processing Technician FSPT English, Entrepreneurship Development , Physics, Chemistry , Biology
27 27 Fishing Boat Mechanic FBM English, Entrepreneurship Development , Physics, Chemistry , Biology
28 28 Fitness Trainer FNT English, Entrepreneurship Development , Physics, Chemistry , Biology
29 29 Floriculturist Open Cultivation FOC English, Entrepreneurship Development , Physics, Chemistry , Biology
30 30 Floriculturist Protected Cultivation FPC English, Entrepreneurship Development , Physics, Chemistry , Biology
31 31 Frontline Health Worker FHW English, Entrepreneurship Development , Physics, Chemistry , Biology
32 32 Gardener GNR English, Entrepreneurship Development , Physics, Chemistry , Biology
33 33 General Duty Assistant GDA English, Entrepreneurship Development , Physics, Chemistry , Biology
34 34 Medical Equipment Technician MET English, Entrepreneurship Development , Physics, Chemistry , Biology
35 35 Micro Irrigation Technician MIT English, Entrepreneurship Development , Physics, Chemistry , Biology
36 36 Organic Grower ORG English, Entrepreneurship Development , Physics, Chemistry , Biology
37 37 Ornamental Fish Technician ORFT English, Entrepreneurship Development , Physics, Chemistry , Biology
38 38 Shrimp Farmer SHF English, Entrepreneurship Development , Physics, Chemistry , Biology
39 39 Small Poultry Farmer SPF English, Entrepreneurship Development , Physics, Chemistry , Biology
40 40 Speech & Audio Therapy Assistant SATA English, Entrepreneurship Development , Physics, Chemistry , Biology
41 41 Tour Guide TG English, Entrepreneurship Development ,History, Geography, Economics
42 42 Business Correspondent and Business Facilitator BCBF English,Entrepreneurship Development ,Accountancy, Business Studies,Management
43 43 Computer Application Accounting and Publishing CAAP English,Entrepreneurship Development ,Accountancy, Business Studies,Management
44 44 Craft Baker CRB English,Entrepreneurship Development ,Accountancy, Business Studies,Management
45 45 Office Operations Executive OFE English,Entrepreneurship Development ,Accountancy, Business Studies,Management
46 46 Sales Associate SA English,Entrepreneurship Development ,Accountancy, Business Studies,Management



കോഴ്‌സ്‌ ദൈര്‍ഘ്യവും ഘടനയും

എല്ലാ വൊക്കേഷണല്‍ കോഴ്‌സുകളുടെയും ദൈര്‍ഘ്യം 2 വര്‍ഷമാണ്‌. ഒരു വർഷം 6 വിഷയങ്ങളിലായി 600 മാർക്കോടെ പ്ലസ് ടു കഴിയുമ്പോൾ 1200 മാർക്കിൻറെ ഹയർസെക്കണ്ടറി സെർട്ടിഫിക്കറ്റും.  ദേശീയാംഗീകാരമുള്ള നൈപുണി സർട്ടിഫിക്കറ്റും വിദ്യാർഥിക്കു ലഭിക്കും .

ഗുണമേൻമയുള്ള നൈപുണി പരിശീലനം ഉറപ്പാക്കുന്നതിന് കേരള സർക്കാർ പ്രശസ്ത തൊഴിൽ ശാലകളുടെ പരിശീലന പങ്കാളിത്തത്തോടു കൂടിയാണ് ഈ കുട്ടികളെ പരിശീലിപ്പിക്കുന്നത്. ഇത് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നു. NAPS സ്കീം വഴി മിനിമം 7000 രൂപ സ്റ്റൈപ്പന്റോടു കൂടി ഇവർക്ക് വ്യത്യസ്ത തൊഴിൽ ശാലകളിൽ അപ്രെന്റിസ് ട്രയിനിംഗ് ലഭിക്കുന്നതിനുള്ള അവസരവും നിലനിൽക്കുന്നു.

അഗ്രികൾച്ചർ, ഇലക്ട്രോണിക്സ് & ഹാർഡ് വെയർ, മീഡിയ & എൻ്റർടൈൻമെൻ്റ്, IT - IT അധിഷ്ഠിത സർവ്വീസുകൾ, പവർ സെക്റ്റർ, ഓട്ടോമോട്ടീവ്, കൺസ്ട്രക്ഷൻ, ടെക്സ്ൈ ൽസ് & ഹാൻ്റ് ലൂം, അപ്പാരൽ, കെമിക്കൽ & പെട്രൊ കെമിക്കൽ, ടെലികോം, ഇന്ത്യൻ പ്ലംബിങ്ങ് അസോസിയേഷൻ, ഹെൽത്ത് കെയർ, ബ്യൂട്ടി & വെൽനെസ്, ഫുഡ് ഇൻറസ്ട്രി കപ്പാസിറ്റി & സ്കിൽ ഇനിഷിയേറ്റിവ് , സ്പോർട്സ് , ബാങ്കിങ്ങ്  ഫിനാൻഷ്യൽ സെർവീസെസ് & ഇൻഷൂറൻസ്, ഓഫീസ് അഡ്മിനിസ്ട്രേഷൻ & ഫെസിലിറ്റി മാനേജ്മെൻറ് എന്നീ സെക്ടർറുകളിലാണ് ഈ അധ്യയന വർഷത്തിൽ കോഴ്സുകൾ ആരംഭിക്കുന്നത്
ഗ്രൂപ്പ്‌ ബി വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക്‌ ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളോടൊപ്പം, താല്പര്യമുണ്ടെങ്കില്‍, ഗണിതം  (Mathematics)  ഒരു അധിക വിഷയമായി എടുത്തു പഠിക്കാവുന്നതും മെഡിക്കല്‍ പ്രവേശന പരീക്ഷയോടൊപ്പം എന്‍ജിനിയറിംഗ്‌ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷയും എഴുതുന്നതിനുള്ള സൗകര്യം ഉപയോഗപ്പെടുത്താവുന്നതുമാണ്‌. അതിനായി വിദ്യാര്‍ത്ഥികള്‍ കേരളാ സ്റ്റേറ്റ്‌ ഓപ്പണ്‍ സ്‌കൂളില്‍  (Kerala State Open School)  രജിസ്റ്റര്‍ ചെയ്യേണ്ടതും അവിടെനിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസൃതമായി സമ്പര്‍ക്ക ക്ലാസ്പുകളില്‍ പങ്കെടുക്കേണ്ടതും തുടര്‍മൂല്യനി൪ണയ സ്‌കോറുകള്‍ നേടേണ്ടതുമാണ്‌.

പ്രവേശനയോഗ്യത

എസ്‌.എസ്‌.എല്‍.സി (കേരള സിലബസ്‌, സി.ബി.എസ്‌.ഇ, ഐ.സി.എസ്‌.ഇ, റ്റി.എച്ച്‌.എസ്‌. എല്‍.സി തുടങ്ങിയവയിലേതെങ്കിലും പരീക്ഷ വിജയിച്ചവരും ഒറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്നും, രാജ്യങ്ങളില്‍ നിന്നും തത്തുല്യമായ പരീക്ഷ വിജയിച്ചവരും (പ്രവേശനത്തിന്‌ അപേക്ഷിക്കാന്‍ യോഗ്യരാണ്‌. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ (Kerala State Literacy Mission)നടത്തുന്ന എ ലെവല്‍ (A level)  പരീക്ഷ വിജയിച്ചവര്‍ക്കും, പ്രവേശനത്തിന്‌ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്‌.

എസ്‌.എസ്‌.എല്‍.സി കേരള സിലബസ്  പഠിച്ച  അപേക്ഷകര്‍ ഓരോ പേപ്പറിനും ഡി പ്ലസ്‌ ഗ്രേഡോ തത്തുല്യമായ സ്‌കോറോ വാങ്ങി ഉന്നതപഠനത്തിന്‌ യോഗ്യത നേടിയിരിക്കണം. മറ്റ്‌ തത്തുല്യ പരീക്ഷകള്‍ പഠിച്ച അപേക്ഷകര്‍, വിവിധ വിഷയങ്ങള്‍ക്ക്‌ അതാതു ബോര്‍ഡുകള്‍ നിശ്ചയിച്ച ഉന്നതപഠനത്തിന്‌ യോഗ്യമായ മിനിമം സ്കോര്‍ നേടിയിരിക്കണം

വിഭിന്നശേഷി വിഭാഗത്തില്‍ (1) ശാരീരിക വൈകല്യമുള്ളവര്‍ (2) അന്ധര്‍ (3) ബധിരര്‍ (4) മാനസിക./മസ്തിഷ്ക രോഗങ്ങള്‍ മൂലം പഠന വൈകല്യമുള്ളവര്‍ എന്നിവരുള്‍പ്പെടും. ഈ വിഭാഗത്തില്‍ പരിഗണിക്കുന്നതിന്‌ അപേക്ഷകര്‍ തങ്ങള്‍ക്ക്‌ 40 ശതമാനത്തില്‍ കുറയാത്ത വൈകല്യമുണ്ടെന്ന്‌ തെളിയിക്കുന്ന അംഗീകൃത മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം. 

കൂടാതെ പ്രായോഗിക പരീക്ഷകളുള്ള വിഷയങ്ങള്‍ പഠിക്കുന്നതിന്‌ രോഗാവസ്ഥ തടസ്സമല്ലെന്ന്‌, ഇതിനായി വിദ്യാഭ്യാസ വകുപ്പ്‌ ചുമതലപ്പെടുത്തുയിട്ടുള്ള പ്രത്യേക സമിതി സാക്ഷ്യപ്പെടുത്തണം. എല്ലാ വി.എച്ച്‌.എസ്‌. സ്‌കൂളിലും ഇതിനായി സ്‌ കൂള്‍ പ്രിന്‍സിപ്പല്‍, ഒരു വൊക്കേഷണല്‍ ടീച്ചര്‍, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ എന്നിവരുള്‍പ്പെടുന്ന പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്‌. പരിശോധനക്ക്‌ ശേഷം സമിതി നല്‍കുന്ന സര്‍ട്ടിഫിക്കറ്റിലെ റഫറന്‍സ്‌ നമ്പര്‍ വിദ്യാര്‍ഥികള്‍ അപേക്ഷ ഫോറത്തില്‍ രേഖപ്പെടുത്തേണ്ടതും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്‌ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപ്പ്ലോഡ് ‌  ചെയ്യേണ്ടതുമാണ്‌.

സീറ്റ് സംവരണം 

VHSE യിൽ സമുദായികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നർക്കു മെറിറ്റ് സീറ്റ് സംവരണം ചെയ്തിട്ടുണ്ട് . അതിനാൽ അപേക്ഷ പൂരിപ്പിക്കുമ്പോൾ ഇത്തരം ആനുകൂല്യം ലഭിക്കാൻ കൃത്യമായി അപേക്ഷകർ അവരുടെ വിവരങ്ങൾ സമർപ്പിക്കണം . ആനുകൂല്യങ്ങൾ താഴെ പട്ടികയിൽ നിന്നു മനസിലാക്കുക.




ഓരോ വിഭാഗത്തിലും പെടുന്നവരെ അറിയാൻ        വിടെ ക്ലിക്ക്      ചെയ്യുക 




More than a degree, NSQF to become mandatory for Government &PSU jobs by 2020”

said Rajiv Pratap Rudy.
Minister of State
for Skill Development and Entrepreneurship
Read more at: The Economic Times

മാനേജ്മെന്റ്‌ സീറ്റുകള്‍

എയ്ഡഡ്‌ സ്‌കൂളുകളിലെ മാനേജ്മെന്റ്‌ സീറ്റുകളിലേക്ക്‌ (പവേശനം നടത്തുന്നതിനുള്ള അധികാരം അതത്‌ മാനേജ്മെന്റുകളില്‍ നിക്ഷിപ്തമായിരിക്കും. ഈ സീറ്റുകളിലേക്ക്‌ പ്രവേശനം ആഗ്രഹിക്കുന്നവര്‍ അതത്‌ എയ്ഡഡ്‌ സ്‌കൂളില്‍ നിന്നും ലഭിക്കുന്ന നിശ്ചിത അപേക്ഷാഫോറം വാങ്ങി പൂരിപ്പിച്ച്‌ അതാത്‌ സ്കൂളില്‍തന്നെ നല്‍കേണ്ടതാണ്‌. ഇപ്രകാരമുള്ള (പ്രവേശനങ്ങളുടെ റാങ്ക്‌ ലിസ്റ്റ്‌, ഗ്രേഡ്‌ പോയിന്റടക്കമുള്ള വിശദാംശങ്ങളോടെ സ്‌കൂള്‍ നോട്ടീസ്‌ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതും (പ്രവേശനം നേടിയ കുട്ടികളുടെ വിവരങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ വെബ്‌ പോര്‍ട്ട്ലിലേക്ക്‌ സ്കൂള്‍ അധികൃതര്‍ അപ്ലോഡ്‌ ചെയ്യുന്നതുമാണ്‌.

പ്രവേശനത്തിനുള്ള കുറഞ്ഞ വിദ്യാഭ്യാസയോഗ്യത, വയസ്‌ എന്നിവ സംബന്ധിച്ച പൊതുനിയമങ്ങള്‍ എയ്ഡഡ്‌ സ്‌കൂളുകളിലെ മാനേജ്‌മെന്റ്‌ സീറ്റുകള്‍ക്കും ബാധകമാണ്‌.

ഏകജാലകസംവിധാന പ്രകാരം അപേക്ഷ സമർപ്പിക്കുന്ന വിധം 

അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതിന്‌ മുന്‍പായി പ്രോസ്പെക്ടസിലെ നിരദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കേണ്ടതാണ്‌.

അപേക്ഷകര്‍ക്ക്‌ സ്വന്തമായോ, അല്ലെങ്കിൽ  പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവണ്ടെന്റ്‌ / എയ്ഡഡ്‌ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബ്‌ സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി വി.എച്ച്‌.എസ്‌ ഇ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമ൪പ്പിക്കാവുന്നതാണ്‌.

CGCC Online Application Manual VHSE NSS-Audio Prospectus
കോവിഡ്‌ 19 ന്റെ സാഹചര്യത്തില്‍ പൂരണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലാണ്‌ പ്രവേശന നടപടികള്‍. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി അഡ്മിഷന്‍ വെബ്സൈറ്റിലെ  APPLY ONLINE എന്ന ലിങ്കിലൂടെ അപേക്ഷകര്‍ക്ക്‌ സ്വന്തമായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്‌. 

അപേക്ഷയോടൊപ്പം യാതൊരുവിധ സര്‍ട്ടിഫിക്കറ്റുകളും അപ്പ്‌ലോഡ് ചെയ്യേണ്ടതില്ല.  അപേക്ഷകര്‍ സമര്‍പ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷകള്‍ അലോട്ട്മെന്റിനായി പരിഗണിക്കുക. അക്കാരണത്താല്‍ തന്നെ അപേക്ഷയില്‍ സമര്‍പ്പിക്കുന്ന വിവരങ്ങള്‍ കൃത്യതയോടെ രേഖപ്പെടുത്തുവാന്‍ ശ്രദ്ധിക്കേണ്ടതാണ്‌. അപേക്ഷാര്‍ഥി നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി ലഭിക്കുന്ന അലോട്ട്‌മെന്റില്‍ പ്രവേശനം നേടുന്നതിനായി രേഖകള്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കുമ്പോള്‍ തെറ്റായി വിവരം നല്‍കി അലോട്ട്‌ മെന്റില്‍ ഇടം നേടിയതാണെന്നു കണ്ടെത്തുകയാണെങ്കില്‍ അത്തരം അലോട്ട്മെന്റുകള്‍ റദ്ദാക്കി (പവേശനം നിരസിക്കുന്നതാണ്‌.

ഹെല്‍പ്‌ ഡെസ്കുകൾ  

അപേക്ഷ സമെപ്പണം, അപേക്ഷാവിവരങ്ങള്‍ പരിശോധിക്കല്‍ തുടങ്ങി സ്കൂള്‍ പ്രവേശനം സംബന്ധിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാവുന്ന എല്ലാ സംശയങ്ങളും പരിഹരിക്കുന്നതിന്‌ ഓരോ സ്കൂളിലും അദ്ധ്യാപകരും രക്ഷാകര്‍തൃസമിതി അംഗങ്ങളും ഉള്‍പ്പെടുന്ന ഹെല്‍പ്ഡെസ്ക്കുകള്‍ പ്രവര്‍ത്തിക്കുന്നതാണ്‌. കൂടാതെ, അധ്യാ പകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സംശയ നിവൃത്തിയ്ക്കായി മേഖലാ തലത്തിലും ഡയറക്ടറേറ്റ്‌ തലത്തിലും ഹെല്‍പ്പ്‌ ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നതാണ്‌. അപേക്ഷാസമര്‍പ്പിക്കുന്നതിനുള്ള ദിവസം മുതല്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നതുവരെ ഇവയുടെ പ്രവര്‍ത്തനം ഉണ്ടായിരിക്കുന്നതാണ്‌.

അപേക്ഷാ വിവരങ്ങള്‍ പരിശോധിക്കല്‍

അപേക്ഷകര്‍ക്ക്‌, അപേക്ഷയില്‍ നല്‍കിയ വിവരങ്ങള്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിന്റെ അഡ്മിഷന്‍ പോര്‍ട്ടലായ www.vhscap.kerala.gov.in ല്‍ പരിശോധനയ്ക്ക്‌ ലഭിക്കുന്നതാണ്‌. അപേക്ഷകള്‍ സ്‌കൂളുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതു മുതല്‍ അപേക്ഷാ വിവരങ്ങള്‍ പരിശോധിക്കാം.

അപേക്ഷാവിവരങ്ങള്‍ പരിശോധിക്കുന്നതിന്‌ സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്‌ സൌകര്യങ്ങള്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്‌.

എല്ലാ അപേക്ഷകരും വെബ്സൈറ്റിലെ അപേക്ഷാ വിവരങ്ങള്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ടതാണ്‌. തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍   ആവശ്യമായ തിരുത്തലുകള്‍ വരുത്തി എന്ന്‌ വെബ്സൈറ്റ്‌ പരിശോധിച്ച്‌ ഉറപ്പാക്കേണ്ടതുമാണ്‌. തെറ്റാത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന പ്രവേശനം മുന്നറിയിപ്പ് കൂടാതെ റദ്‌ ചെയ്യുന്നതാണ് .

അലോട്ട്‌മെന്റ്‌ പ്രക്രിയ

ട്രയല്‍ അലോട്ട്മെന്റ്‌ (Trial allotment) വിദ്യാര്‍ത്ഥികള്‍ക്ക്‌ വിവിധ സ്‌കൂളുകളിലെ കോഴ്‌സുകളിലേയ്ക്ക്‌ പ്രവേശനം ലഭിക്കുന്നതിനുള്ള സാദ്ധ്യത മനസ്സിലാക്കുന്നതിനും, അലോട്ട്മെന്റിനെക്കൂറിച്ച്‌ ഒരു ഏകദേശ ധാരണ ലഭിക്കുന്നതിനും, അവസാനഘട്ട പരിശോധനയും തിരുത്തലുകളും വരുത്തുന്നതിനുമായി ആദ്യ അലോട്ടമെന്റ്‌ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു മുമ്പ്‌ ഒരു ട്രയല്‍ അലോട്ട്മെന്റ്‌ നടത്തുന്നതും  ലിസ്റ്റ്  വെബ്സൈറ്റില്‍ (www.vhscap.kerala.gov.in) പ്രസിദ്ധീകരിക്കുന്നതുമായിരിക്കും. 

അപേക്ഷാവിവരങ്ങളില്‍ എന്തെങ്കിലും തെറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആയത്‌ തിരുത്തുവാന്‍ അവസരം ഈ ഘട്ടത്തില്‍ നല്‍കുന്നതാണ്‌. തിരഞ്ഞെടുത്ത സ്‌കൂളുകളും കോഴ്‌സ്‌ സഹിതമുള്ള മാറ്റങ്ങളും ഈ ഘട്ടത്തില്‍ അനുവദിക്കുന്നതാണ്‌.


മുഖ്യഅലോട്ട്മെന്റുകള്‍ : 


ട്രയല്‍ അലോട്ട്‌മെന്റിനു ശേഷം മൂന്ന്‌ മുഖ്യ അലോട്ട്മെന്റുകള്‍ ഉണ്ടായിരിക്കും. അലോട്ട്മെന്റ്‌ സംബന്ധിക്കുന്ന വാര്‍ത്തകള്‍ വാര്‍ത്താ മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്‌.

ഓരോ അലോട്ട്മെന്റിന്റെയും വിവരങ്ങള്‍  www.vhscap.kerala.gov.in ലഭിക്കുന്നതാണ്‌. ഹോം പേജില്‍ നിശ്ചിത സ്ഥാനത്ത്‌ അപേക്ഷാ നമ്പറും ജനന തീയതിയും ടൈപ്പ്‌ ചെയ്തതിന്‌ ശേഷം സബ്ദിറ്റ്‌ ബട്ടണ്‍ ക്ലിക്‌ ചെയ്താല്‍, അലോട്ട്മെന്റ്‌ വിവരങ്ങള്‍ കാണാം. അതുകൊണ്ടു 

അലോട്ട്‌മെന്റ്‌ ലഭിച്ചിട്ടുണ്ടെങ്കില്‍ ലഭിച്ച സ്കൂള്‍, കോഴ്‌സ്‌ മുതലായ വിവരങ്ങള്‍ ആദ്യപേജില്‍ കാണാം. ഇതേ പേജിലെ അലോട്ട്‌മെന്റ്‌ സ്ലിപ് ‌ (Allotment Slip) എന്ന ബട്ടണില്‍ ക്ലിക്ക്‌ ചെയ്താല്‍ അപേക്ഷാവിവരങ്ങളും അലോട്ട്മെന്റ്‌ വിവരങ്ങള്‍ അടങ്ങിയ അലോട്ട്‌മെന്റ്‌ ലെറ്ററും (allotment letter ) കാണാം. 

അലോട്ട്മെന്റ്‌ ലെറ്ററിന്റെ പ്രിന്റ്‌ എടുത്ത്‌ അസ്സല്‍ സര്‍ട്ടിഫിക്കറ്റുക്ളും നിശ്ചിത ഫീസുമായി അലോട്ട്മെന്റ്‌ ലഭിച്ച സ്കൂളില്‍ നിശ്ചിത സമയത്തിനുള്ളില്‍ ഹാജരായാല്‍ പ്രവേശനം ലഭിക്കുന്നതാണ്‌.

അലോട്ട്‌മെന്റ്‌ ലഭിക്കാത്ത അപേക്ഷകര്‍ക്ക്‌ അപേക്ഷിച്ച ഓരോ സ്‌കൂളിലും ലഭിച്ച റാങ്കും, ആ സ്കൂളില്‍ ഓരോ വിഭാഗത്തിലും അവസാനം അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാര്‍ത്ഥിയുടെ റാങ്കും, മറ്റു വിവരങ്ങളും വെബ്‌ സൈറ്റിൽ  ലഭിക്കും. കിട്ടാത്തവർ  കാത്തിരിക്കണം.

മലപ്പുറം ജില്ലയിലെ വേങ്ങര ഗവ.വി.എച്ച്‌.എസ്‌.എസ്‌ (ഗേള്‍സ്‌) സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്ക്‌ കൂടി (പ്രവേശനം അനുവദിച്ചിട്ടുണ്ട്.


സ്ഥിരപ്രവേശനം, താല്‍ക്കാലിക പ്രവേശനം

സ്ഥിരപ്രവേശനം: ഒന്നാം ഓപ്ഷന്‍ പ്രകാരം അലോട്ട്മെന്റ്‌ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഫീസ്‌ നല്‍കി നിശ്ചിത സമയത്തിനുള്ളില്‍ അലോട്ട്മെന്റ്‌ ലഭിച്ച സ്കൂളില്‍ സ്ഥിരപ്രവേശനം നേടണം. ഫീസടപ്പില്ലെ്കില്‍ ഈ സീറ്റുകളില്‍ അഡ്മിഷന്‍ നടന്നിട്ടില്ലാത്തതായി കണക്കാക്കുന്നതാണ്‌. ഈ വിദ്യാര്‍ത്ഥികള്‍ക്ക്‌ (പവേശനത്തിന്‌ പിന്നീട്‌ അവസരം ലഭിക്കുന്നതല്ല. സ്ഥിരപ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ തുടര്‍ന്നുണ്ടാകുന്ന ഒഴിവുകളിലേയ്ക്ക്‌ അവകാശമുന്നയിക്കുവാ൯ അര്‍ഹതയില്ല.


താല്‍ക്കാലിക പ്രവേശനം: രണ്ടാമത്തെയോ അതില്‍താഴെയോ ഉള്ള ഏതെങ്കിലും ഒരു ഓപ്ഷനില്‍ അലോട്ട്‌മെന്റ്‌ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ താല്‍ക്കാലികപ്രവേശനം നേടിയാല്‍ മതിയാകും. (പ്രവേശന യോഗ്യത തെളിയിക്കുവാനുള്ള രേഖകള്‍ സ്കൂള്‍ (പിന്‍സിപ്പലിന്‌ സമര്‍പ്പിക്കുമ്പോള്‍ താല്ക്കാലിക പ്രവേശനം ലഭിക്കുന്നതാണ്‌. താല്ക്കാലികപ്രവേശനം നേടുവാന്‍ ഫീസ്‌ അടയ്ക്കേണ്ടതില്ല. ഇവര്‍ക്ക്‌ അടുത്ത മുഖ്വ അലോട്ട്‌മെന്റിന്‌ മുമ്പായി, നിശ്ചിതസമയത്തിനുള്ളില്‍ നിലവിലുളള താല്‍പര്യമില്ലാത്ത ഉയര്‍ന്ന ഓപ്ഷനുകള്‍ (higher options) റദ്ദ്‌ ചെയ്യുന്നതിനുള്ള അനുവാദം ഉണ്ടായിരിക്കും.

തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ മെച്ചപ്പെട്ട ഓപ്ഷന്‍ ലഭിച്ചശേഷം താല്‍ക്കാലിക പ്രവേശനം നേടിയിരുന്ന സ്‌കൂളില്‍നിന്നും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി പുതിയ സ്‌കൂളില്‍ നല്‍കി പ്രവേശനം നേടിയാല്‍ മതിയാകും. മുഖ്യഅലോട്ട്മെന്റുകള്‍ കഴിയുന്നതുവരെ ഇപ്രകാരം താല്ക്കാലിക അഡ്മിഷനില്‍ തുടരാം.

സ്ഥിരപ്രവേശനം / താല്ക്കാലിക പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ താഴെച്ചേർത്തിരിക്കുന്ന രേഖകളുടെ അസ്പല്‍ (Original) ) സ്‌കൂളില്‍ ഹാജരാക്കേണ്ടതാണ്‌.

  1. അലോട്ട്മെന്റ്‌ ലെററർ 
  2. എസ്‌.എസ്‌.എല്‍.സി ററി.എച്ച്‌.എസ്‌.എല്‍.സിറ്റ്‌ തത്തുല്യ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍
  3. ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്‌
  4. സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌ 
  5. ഫീസ്‌ സാജന്യമുള്ള കുട്ടികളാണെങ്കില്‍ വരുമാന സര്‍ട്ടിഫിക്കറ്റ്‌, ജാതി സര്‍ട്ടിഫിക്കറ്റ്‌ (എസ്‌.സി, എസ്‌.ടി. വിഭാഗക്കാര്‍ക്ക്‌ ജാതിസര്‍ട്ടിഫിക്കറ്റ്‌ മത്രം മതിയാകുന്നതാണ്‌)
  6. ബോണസ്മാര്‍ക്ക്‌ ലഭിപ്പിട്ടുണ്ടെകില്‍ ബോണസ്മാര്‍ക്കിന്‌ പരിഗണിക്കുന്നതിനായി അപേക്ഷ യോടൊപ്പം ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുക്ളുടെ അസ്സല്‍
  7. പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോഗ്രാഫ്‌ (ഒന്ന്‌ )

താഴ്‌ന്ന ഓപ്ഷനില്‍ താല്‍ക്കാ ലിക പ്രവേശനം ലഭിച്ചശേഷം (പ്രവേശനം സ്ഥിരപ്പെടുത്താന്‍ അഗ്രഹിക്കുന്നവരക്ക്‌ ഉയര്‍ന്ന ഓപ്ഷനുകള്‍ റദ്ദാക്കിക്കൊണ്ട്‌, ഫീസടച്ച്‌ സ്ഥിരപ്രവേശനം നേടാം. അതിനായി ഉയര്‍ന്ന ഓപ്ഷന്‍/ഓപ്ഷനുകള്‍ റദ്ദ്‌ ലെയ്യുവാ൯ ആഗ്രഹിക്കുന്ന വിവരം പ്രവേശനം നേടുന്ന ദിവസംതന്നെ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ രേഖാമൂലം അറിയിക്കേണ്ടതാണ്‌. 

മുഖ്യഅലോട്ട്മെന്റ്‌ പ്രക്രിയയുടെ അവസാനം പട്ടികജാതി വിഭാഗക്കാരക്ക്‌ സംവരണം ചെയ്ത സീറ്റുകളില്‍ ബാക്കിയുള്ളവ പട്ടികവര്‍ഗക്കാര്‍ക്കും, നേരേതിരിച്ചും ലഭിക്കുന്നതാണ്‌.

പട്ടികജാതി /പട്ടികവരഗുത്തില്‍പെട്ട അപേക്ഷകര്‍ (്രയോജനപ്പെടുത്താത്ത സീറ്റുകളിലേയ്ക്ക്‌ മറ്റ്‌ അര്‍ഹസമുദായത്തില്‍പെട്ട അപേക്ഷകരെ തിരഞ്ഞെടുക്കും. ബാക്കിയുള്ളവ ജനറൽ  സീറ്റായി പരിഗണിക്കുന്നതാണ്‌.


സ്കൂള്‍ /കോഴ്‌സ്‌ മാറ്റം

മുഖ്യഅലോട്ട്മെന്റ്‌ പപരകിയയ്ക്കുശേഷം നിലവിലുള്ള ഒഴിവുകളുടെ വിശദാംശങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്‌. മുഖ്യഅലോട്ട്മെന്റ്‌ പ്രക്രിയ അവസാനിച്ചിട്ടും അപേക്ഷകന്‍ മുന്‍ഗണന നല്‍കിയ സ്‌കൂള്‍/കോഴ്‌സ്‌ കോമ്പിനേഷന്‍ ലഭിപ്പില്ലെങ്കില്‍ സ്കൂള്‍ മാറുത്തിനോ സ്‌കൂളിനുള്ളില്‍തന്നെ കോഴ്‌സ്‌ മാററത്തിനോ അപേക്ഷിക്കാം.


സപ്പിമെന്ററി അലോട്ട്‌മെന്റ്‌

മൂന്ന്‌ അലോട്ട്‌മെന്റുകളടങ്ങുന്ന മുഖ്യഅലോട്ട്‌മെന്റ്‌ പ്രക്രിയയ്ക്കുശേഷം മുഖ്യഅലോട്ട്‌മെന്റുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്കൂള്‍ /കോഴ്‌സ്‌ മാറ്റങ്ങള്‍ അനുവദിക്കുന്നതാണ്‌. തുടര്‍ന്നുണ്ടാകുന്ന ഒഴിവുള്ള സീറ്റുകളിലേക്ക്‌ സപ്പിമെന്ററി അലോട്ട്‌മെന്റുകള്‍ നടത്തും. സപ്പിമെന്ററി അലോട്ട്‌മെന്റിന്‌ അപേക്ഷ ക്ഷണിക്കുന്നതിനു മുമ്പ്‌ ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്‌.

അപേക്ഷ നല്‍കിയിട്ടും മുഖ്യ അലോട്ട്മെന്റുകളിലൊന്നിലും ഉള്‍പ്പെടാത്ത, എല്ലാ വിഭാഗത്തിലും ഉള്ള വിദ്യാര്‍ത്ഥികള്‍, സപ്പിമെന്ററി അലോട്ട്‌ മെന്റുകളിലേക്ക്‌ പരിഗണിക്കപ്പെടുന്നതിനായി നിലവിലുള്ള അപേക്ഷ പുതുക്കേണ്ടതുണ്ട്‌. അപേക്ഷ പുതുക്കുന്നതോടൊപ്പം നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഓപ്ഷനുകളും മാറ്റി നല്‍കാം. 

നേരത്തെ അപേക്ഷിക്കാതിരുന്നവര്‍ക്കും സപ്പിമെന്ററി അലോട്ട്‌മെന്റിനുവേണ്ടി അപേക്ഷ നല്‍കാം. 2020 എസ്‌.എസ്‌.എല്‍.സി സേ പരീക്ഷയിലൂടെ യോഗ്യരാകുന്ന വിദ്യാര്‍ത്ഥികളേയും ഈ ഘട്ടത്തിലായിരിക്കും പരിഗണിക്കുക.

ഒഴിവുള്ള പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ സീറ്റുകളിലേക്ക്‌ ഇതേ വിഭാഗത്തില്‍പെട്ട, മുമ്പ്‌ അപേക്ഷ സമര്‍പ്പിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും സപ്പിമെന്ററി അലോട്ടുമെന്റിനുവേണ്ടി പുതിയതായി അപേക്ഷ നല്‍കാവുന്നതാണ്‌.

ഫീഷറീസ്‌ സ്‌കൂളുകളില്‍ മത്ത്യത്തൊഴിലാളികളുടെ മക്കള്‍ക്കായി സംവരണം ചെയ്രിട്ടുള്ള സീറ്റുകളിലേയ്ക്ക്‌ ഇതേ വിഭാഗത്തില്‍പെട്ട, മുമ്പ്‌ അപേക്ഷ സമ൪പ്പിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും സപ്പിമെന്റെറി അലോട്ടുമെന്റിനുവേണ്ടി പുതിയതായി അപേക്ഷ നല്‍കാവുന്നതാണ്‌.

സപ്ലിമെന്ററി അലോട്ടുമെന്റിനുവേണ്ടി തയ്യാറാക്കുന്ന പുതിയ റാങ്ക്ലിസ്റ്റ്‌ അനുസരിച്ച്‌ ഈ അപേക്ഷകരെ വീണ്ടും പ്രവേശനത്തിനായി പരിഗണിക്കുന്നതാണ്‌.

അപേക്ഷകരുള്ളപക്ഷം സപ്പിമെന്ററി അലോട്ട്മെന്റുകള്‍ക്കു ശേഷം ഒരിക്കല്‍ കൂടി സ്കൂള്‍/കോഴ്‌സ്‌ മാറ്റം അനുവദിക്കുന്നതാണ്‌.

കേരളത്തിലെ ഏത് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലേയ്ക്കും   പ്രവേശനം നേടുന്നതിന് വിദ്യാർത്ഥികൾ ഓൺലൈനിലൂടെ ഒരു അപേക്ഷ മാത്രം നൽകിയാൽ മതിയാകും. ഒന്നിൽ കൂടുതൽ അപേക്ഷകൾ ഒരു കാരണവശാലും നൽകാൻ പാടില്ല

അപേക്ഷ നൽകിയിട്ടും മുഖ്യ അലോട്ട്മെന്‍റുകളിലൊന്നിലും ഇടം നേടാൻ ക​​​ഴിയാത്തവർ സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ലേക്ക് പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​നാ​​​യി നി​​​ല​​​വി​​​ലു​​​ള്ള അ​​​പേ​​​ക്ഷ പു​​​തു​​​ക്ക​​​ണം.

പ്രവേശനം ആഗ്രഹിക്കുന്ന സ്‌കൂളും ആ സ്‌കൂളിലെ ഇഷ്ടപ്പെട്ട സബ്ജക്ട് കോമ്പിനേഷനും മുന്‍ഗണനാക്രമത്തില്‍ കൊടുക്കേണ്ടതുണ്ട്. അലോട്ട്‌മെന്റ് വരുമ്പോള്‍ ഏത് ഓപ്ഷന്‍ ലഭിച്ചാലും പ്രവേശനം നേടണം. കൂടുതല്‍ മെച്ചപ്പെട്ട ഓപ്ഷന്‍ പ്രതീക്ഷിക്കുന്നെങ്കില്‍ താത്ക്കാലിക പ്രവേശനം നേടിയാല്‍ മതി.

വിദ്യാര്‍ത്ഥി പഠിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്‌കൂളും ആ സ്‌കൂളിലെ ഇഷ്ടപ്പെട്ട സബ്ജക്ട് കോമ്പിനേഷനുമാണ് ഒന്നാമത്തെ ഓപ്ഷനായി നല്‍കേണ്ടത്. ഒന്നാമത് ചോദിച്ച സ്ൂകളിലെ ഇഷ്ടപ്പെട്ട കോമ്പിനേഷന്‍ ലഭിക്കുന്നില്ലെങ്കില്‍, അടുത്തതായി പരിഗണിക്കേണ്ട സ്‌കൂളും കോമ്പിനേഷനും രണ്ടാമത്തെ ഓപ്ഷനായി നല്‍കണം. ഇങ്ങനെ കൂടുതല്‍ പരിഗണന നല്‍കുന്ന സ്‌കൂളുകള്‍ ആദ്യമാദ്യം വരുന്ന രീതിയില്‍ സൗകര്യപ്രദമായ സ്‌കൂളുകളും ഇഷ്ടപ്പെട്ട കോമ്പിനേഷനുകളും നല്‍കുക. ഒരിക്കലും പരിഗണന കുറഞ്ഞ സ്‌കൂളുകളും കോമ്പിനേഷനുകളും ആദ്യ ഓപ്ഷനായി നല്‍കരുത്.

ആദ്യം ഇഷ്ടവിഷയങ്ങളുള്ള സമീപ പ്രദേശത്തെ സ്‌കൂളുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കണം. അതിനുശേഷം ഈ സ്‌കൂളുകളെയും കോഴ്സുകളെയും വിദ്യാര്‍ത്ഥിയുടെ മുന്‍ഗണനയനുസരിച്ച് ക്രമീകരിക്കുക. സ്‌കൂള്‍, സബ്ജക്ട് കോമ്പിനേഷന്‍, മുന്‍ഗണന എന്നിവ പലപ്രാവശ്യം ഉറപ്പുവരുത്തിയ ശേഷം മാത്രം അപേക്ഷാഫോറത്തിലേക്ക് പകര്‍ത്തുക.
Smiley face
സ്‌കൂള്‍ കോഡുകളും കോമ്പിനേഷന്‍ കോഡുകളും പ്രോസ്‌പെക്ടസ്  പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രം രേഖപ്പെടുത്തുക.

ഒരിക്കലും അപേക്ഷകന്‍ ആവശ്യപ്പെടാത്ത ഒരു സ്‌കൂളിലേക്കും ഏകജാലക സംവിധാനം വഴി അലോട്ട്മെന്റ് നല്‍കില്ല. അതിനാല്‍ വിദ്യാര്‍ത്ഥിക്ക് യാത്രാസൗകര്യമുള്ള സ്‌കൂളുകളുടെ പേരും അഡ്രസ്സും കോഡും നന്നായി ഉറപ്പുവരുത്തിയ ശേഷം മാത്രം എഴുതുക.

ചില സ്‌കൂളുകളുടെ പേരുകള്‍/സ്ഥലപ്പേരുകള്‍ സാദൃശ്യങ്ങളുള്ളവയുണ്ടാകും. അതിനാല്‍ അത്തരം സ്‌കൂളുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക

അപേക്ഷന്‍ നല്‍കിയ ഏതെങ്കിലും ഒരു ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചാല്‍ അലോട്ട് ചെയ്ത ഓപ്ഷന് ശേഷമുള്ള എല്ലാ ഓപ്ഷനുകളും (Lower options) തനിയെ റദ്ദാകും. എന്നാല്‍ അലോട്ട് ചെയ്ത ഓപ്ഷന് മുകളിലുള്ള ഓപ്ഷനുകള്‍ (Higher options) സ്ഥിരപ്രവേശനം നേടുന്നത് വരെ നിലനില്‍ക്കും. ആവശ്യമുള്ള പക്ഷം തിരഞ്ഞെടുത്ത Higher option കള്‍ മാത്രമായി ക്യാന്‍സല്‍ ചെയ്യാവുന്നതാണ്. ഇതിനായി ഡയറക്ടറേറ്റില്‍ നിന്ന് അറിയിക്കുന്ന സമയപരിധിക്കുള്ളില്‍ അപേക്ഷക്കണം
ആവശ്യമുള്ള പക്ഷം എത്ര ഓപ്ഷനുകള്‍ വേണമെങ്കിലും നല്‍കാം. എന്നാല്‍ പഠിക്കാന്‍ താത്പര്യമുള്ളതും യാത്രാ സൗകര്യമുള്ളതുമായ സ്‌കൂളുകള്‍ മാത്രം ഓപ്ഷനുകളായി നല്‍കുക.

അലോട്ട്‌മെന്റ് ലഭിക്കുന്ന സ്‌കൂളില്‍ താല്‍ക്കാലികമോ സ്ഥിരമോ ആയ പ്രവേശനം നേടണം. ഇല്ലെങ്കില്‍ വിദ്യാര്‍ത്ഥി 'നോണ്‍ ജോയിനിങ്' ആയി റിപ്പോര്‍ട്ട് ചെയ്യപ്പെടും. തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ ഇവരെ പരിഗണിക്കില്ല.

മുന്‍വര്‍ഷം ഓരോ സ്‌കൂളിലും വ്യത്യസ്ത കോമ്പിനേഷനുകളില്‍ ഒന്നാമത്തെഅലോട്ട്മെന്റിന്റെ അവസാനം പ്രവേശനം ലഭിച്ച റാങ്കുകാരുടെ (കാറ്റഗറി തിരിച്ച്) ഗ്രേഡ് പോയിന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍ ലഭ്യമാക്കും. ഇത് പരിശോധിച്ചാല്‍ ഓരോ സ്‌കൂളിലുമുള്ള അഡ്മിഷന്‍ സാധ്യത മനസ്സിലാക്കാനും അതനുസരിച്ച് ഓപ്ഷനുകള്‍ ക്രമീകരിക്കാനും കഴിയും.


ഫീസിളവിന്‌ അര്‍ഹത

 കേരള സംസ്ഥാനത്തിലെ സ്ഥിരതാമസക്കാരായ പട്ടികജാതി,പട്ടികവര്‍റ്ഗ) (0/1) വിഭാഗ ത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ നിലവിലുള്ള നിയമങ്ങള്‍ക്ക്‌ വിധേയമായി, ബന്ധപ്പെട്ട തഹസീല്‍തദാരുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഫീസിളവിന്‌ അര്‍ഹത ഉണ്ടായിരിക്കും.

കുമാരപിള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും നിലവിലുള്ള നിയമങ്ങള്‍ക്ക്‌ വിധേയമായി ഫീസിളവിന്‌   അര്‍ഹത ഉണ്ടായിരിക്കും. എന്നാല്‍ ഇപ്രകാരം ഫീസിളവ്‌ ലഭിക്കുന്നതിന്‌ അവര്‍ ബന്ധപ്പെട്ട വില്ലേജ്‌ ഓഫീസറില്‍ നിന്നോ ഒറ്റ്‌ ഉയര്‍ന്ന റവന്യു ഉദ്യോഗസ്ഥരില്‍നിന്നോ ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റും, ജാതി സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്‌.

ഫിഷര്‍മെന്‍ വിഭാഗത്തില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഫീസിളവിന്‌ അര്‍ഹത ഉണ്ടായിരിക്കും. 

സര്‍ക്കാര്‍ ഉത്തരവ്‌ പ്രകാരമുള്ള പൊതുവ്യവസ്ഥകളിലെ ഫീസ്‌, പി.റ്റി.എ ഫണ്ട്‌ എന്നീ ഇനങ്ങളില്‍ നല്‍കുന്ന തുകയ്ക്ക്‌ രസീത്‌ കൈപ്പറ്റേണ്ടതാണ്‌. 

പിറ്റി.എ. ഫണ്ട്‌ പിരിവ്‌, 

പി.റ്റി.എ. (പ്രവര്‍ത്തനങ്ങള്‍ എന്നിവ ബന്ധപ്പെട്ട നിലവിലുള്ള സര്‍ക്കാര ഉത്തരവിന്‌ വിധേയമായിരിക്കും.  ഈ ഉത്തരവനുസരിച്ച്‌ സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്‌ സ്‌കൂളുകളിലെ പി.ടി.എ അംഗത്വം എല്ലാ രക്ഷിതാക്കള്‍ക്കും വര്‍ഷം തോറും നിര്‍ബന്ധമാണ്‌. 

അംഗത്വഫീസ്‌ 100 രൂപയാണ്‌. പട്ടികജാതി - പട്ടികവര്‍ഗ വിഭാഗങ്ങള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര ( ഉത്തരവിലെ നിര്‍ദ്ദേശം കാണുക) എന്നീ വിഭാഗത്തില്‍പെട്ട വിദ്യാരത്ഥികളുടെ രക്ഷിതാക്കള്‍ക്ക്‌ അംഗത്വഫീസ്‌ നിരബന്ധമില്ല.മേല്‍പറഞ്ഞിട്ടുള്ള അംഗത്വ ഫീസും സര്‍ക്കാര്‍ നിയപ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ള ഫീസും അല്ലാതെ മറ്റൊരു ഫീസും ഒടുക്കുവാന്‍ രക്ഷിതാക്കള്‍ ബാദ്ധ്യസ്ഥരല്ലെന്നും അവരെ അതിന്‌ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും പ്രസ്തുത ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്‌.

മുന്‍ വര്‍ഷത്തെ മൂന്നാം ടേമിലെ പി.ടി.എ ജനറല്‍ ബോഡി യോഗം തീരുമാനിക്കുകക്കുകയാണെങ്കിൽ  സ്കൂളിലെ നടപ്പ്‌ അക്കാദമിക വര്‍ഷത്തെ പ്രത്യേകം നിര്‍വചിക്കപ്പെടിട്ടുള്ള അക്കാദമിക്‌ ആവശ്യങ്ങള്‍ക്കായി വൊക്കേഷണൽ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പരമാവധി 400 രൂപ വിദ്യാര്‍ത്ഥി / രക്ഷിതാവില്‍ നിന്ന്‌ ഫണ്ട്‌ ശേഖരിക്കാവുന്നതാണ്‌. ഒരു രക്ഷിതാവിനേയും ടി തുക കൊടുക്കുവാന്‍ നിര്‍ബന്ധിക്കുകയോ പ്രസ്തുത തുക കൊടുക്കാത്ത രക്ഷിതാവിന്റെ മകള്‍ക്ക്‌ / മകന്‌ സ്‌കൂള്‍ പ്രവേശനം നിഷേധിക്കുകയോ ലെയ്യാന്‍ പാടില്ല. ഇക്കാര്യം ഉറപ്പാക്കേണ്ട ചുമതല പ്രിന്‍സിപ്പലിനാണ്‌.
400 രൂപ നിരക്കില്‍ പി.ടി.എ ഫണ്ട്‌ കൊടുക്കുവാന്‍ ഏതെങ്കിലും രക്ഷിതാവിനെ നിര്‍ബന്ധിച്ചതായോ ടി തുക നല്‍കിയില്ലെങ്കില്‍ പ്രവേശനം നിഷേധിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയതായോ പരാതി ഉണ്ടാകാതിരിക്കാന്‍ പ്രിന്‍സിപ്പല്‍ പ്രത്യേകം (ശദ്ധിക്കേണ്ടതാണ്‌.

സർക്കാര്‍ നിശ്ചയിപ്പിട്ടുള്ള (പ്രസ്തുത ഫീസുകളേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഫീസ്‌ ഈടാക്കുകയോ, സ്കൂള്‍ ഡെവലപ്മെന്റ്‌ ഫണ്ട്‌ , മറ്റിനങ്ങള്‍ എന്നിങ്ങനെ അനധികൃതമായി പിരിവ്‌ നടത്തുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം സ്‌കൂള്‍ അധികാരികള്‍ക്കെതിരെ കര്‍ശനമായ നടപടി കൈക്കൊള്ളുന്നതായിരിക്കും .

സ്‌കൂള്‍ ഫീസ്‌, പി.ടി.എ ഫണ്ട്‌ തുടങ്ങിയവ അടച്ചുകഴിഞ്ഞാല്‍ സ്‌കൂളധികൃതരില്‍ നിന്നും രസീതുകള്‍ ചോദിച്ചു വാങ്ങേണ്ടതാണ്‌. പി.ടി.എ ഫണ്ട്‌ നല്‍കിയ വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങളും തുകയും സ്കൂള്‍ നോട്ടീസ്‌ ബോര്‍ഡില്‍ പ്രിന്‍സിപ്പല്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്‌.


സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍

എസ്‌.സി/എസ്‌.ടി/ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്ക്‌ വിധേയമായി ലഭ്യമാക്കുന്നതാണ്‌.

BPL സ്കോളർഷിപ് ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും പഠിക്കുന്ന വി.എച്ച്‌.എസ്‌.ഇ വിദ്യാര്‍ത്ഥിക ള്‍ക്ക്‌ (ആകെ 1000 പേര്‍ക്കു) ഒരു വര്‍ഷം 5000 രൂപ നിരക്കില്‍ മെരിറ്റ്‌ - കം-മീന്‍സ്‌ സ്‌കോളര്‍ഷിപ്പിന്‌ അര്‍ഹതയുണ്ടായിരിക്കും.

 ശാരീരിക വൈകല്യമുള്ള  കുട്ടികൾക്ക്  സാമൂഹ്യക്ഷേമ വകുപ്പിന്റെ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക്‌ അര്‍ഹതയുണ്ടായിരിക്കും.


ഗ്രേസ്‌ മാര്‍ക്ക്‌

താഴെപ്പറയുന്ന വിഭാഗങ്ങള്‍ക്ക്‌ പഠന കാലഘട്ടത്തില്‍ നിയമാനുസൃതമായ ഗ്രേസ്മാര്‍ക്കിന്‌ അര്‍ഹതയുണ്ടായിരിക്കും.

  • സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ സമ്മാനാര്‍ഹരാകുന്നവര്‍
  • സംസ്ഥാന സ്പോര്‍ട്ട്സ്‌ മീറ്റുകളില്‍ സമഞ്മാനാര്‍ഹരായവര്‍, അന്തരദേശീയ, ദേശീയ സ്പോര്‍ട്സ്‌ മീറ്റുകളില്‍ പങ്കെടുക്കുകയോ, വിജയികളാകുകനോ ചെയ്തിട്ടുള്ളവര
  • എന്‍.സി.സി / എസ്‌.പി.സി കേഡറ്റുകള്‍. 
  • പ്രീറിപ്പബ്ലിക്‌ ഡേ പരേഡ്‌ ക്യാമ്പ്‌, റിപ്പബ്ലിക്‌ ഡേ പരേഡ്‌ ക്യാമ്പ്‌, നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പ്‌, യൂത്ത്ഫെസ്പിവല്‍ എന്നിവയില്‍ പങ്കെടുത്ത എന്‍.എസ്‌.എസ്‌ വോളന്റിയര്‍മാര്‍. 
  • സംസ്ഥാന/ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത ദേശീയ ബേസ്‌ ബോള്‍ കായികതാരങ്ങള്‍
  • സംസ്ഥാന ശാസ്ത്ര,ശഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയളേകള്‍/ IT /സ്പെഷ്യൽ സ്‌കൂള്‍ യൂത്ത്ഫെസ്റ്റിവല്‍ എന്നിവയില്‍ സംസ്ഥാനതലത്തില്‍ എ,ബി/സി ഗ്രേഡ്‌ ലഭിച്ച വിദ്യാരത്ഥികള്‍.
  • സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത്‌ വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍.


പൊതുപരീക്ഷ

പരീക്ഷകള്‍ കണ്ടിന്യുവസ്‌ ഇവാലുവേഷന്‍ ആന്റ്‌ ഗ്രേഡിംഗ്‌ സ്‌കീമിലാണ്‌ നടത്തപ്പെടുന്നത്‌.

ഒന്നാം വര്‍ഷ സ്‌കോറുകളും രണ്ടാം വര്‍ഷ സ്‌കോറുകളും ചേര്‍ത്താണ്‌ അന്തിമ സ്‌കോര്‍ നിശ്ചയിക്കുന്നത്‌. എന്നാല്‍ വൊക്കേഷണല്‍ നിപുണതാ മൂല്യനിര്‍ണ്ണയത്തിന്‌ മിനിമം യോഗ്യത നേടിയിരിക്കേണ്ടതാണ്‌. പ്രസ്തുത മിനിമം സ്‌കോര്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ സ്കില്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുന്നതിന്‌ അര്‍ഹരായിരിക്കും.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

إرسال تعليق